അഹമ്മദാബാദ്: ഗുജറാത്തിൽ വാഹനാപകടത്തിൽ ഒൻപത് മരണം. 32 പേർക്ക് പരിക്കേറ്റു. ബസും എസ്യുവിയുമായി കൂട്ടിയിടിച്ചാണ് അപകടം ഉണ്ടായത്.
പുലർച്ചെയോടെയായിരുന്നു സംഭവം. അലങ്കേശ്വറിലെ ഒരു സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരാണ് എസ്യുവിയിൽ ഉണ്ടായിരുന്നത്. ഇവർ അലങ്കേശ്വറിലേക്ക് പോകുകയായിരുന്നു. ഇതിനിടെയാണ് അഹമ്മദാബാദിൽ നിന്നും വൽസദിലേക്ക് യാത്രികരുമായി പോകുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചത്.
പരിക്കേറ്റവരിൽ 17 പേർ വൽസാദിലെ ആശുപത്രിയിൽ ചികിത്സയിലാണ്. 14 പേരെ നവസാരി ആശുപത്രിയിലും, ബാക്കിയുള്ളവരെ സൂറത്തിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചിട്ടുണ്ട്. മരിച്ചവരുടെ മൃതദേഹങ്ങൾ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. ഇതിന് ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് കൈമാറും. അപകടകാരണം എന്തെന്ന് വ്യക്തമല്ല. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments