തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ ഇന്നും വർധനവ്. തുടർച്ചയായ രണ്ടാം ദിനമാണ് സ്വർണവില ഉയരുന്നത്. 240 രൂപയാണ് ഒരു പവൻ സ്വർണത്തിന് ഇന്നലെ വർദ്ധിച്ചത്. ഇന്ന് 200 രൂപ ഉയർന്നു. ഇതോടെ രണ്ട് ദിവസംകൊണ്ട് 440 രൂപയാണ് സ്വർണത്തിന് വർദ്ധിച്ചത്. വിപണിയിൽ ഒരു പവൻ സ്വർണത്തിന്റെ വില 40,480 രൂപയാണ്.
22 കാരറ്റ് സ്വർണത്തിന് 25 രൂപയാണ് ഗ്രാമിന് വർധിച്ചത്. ഇന്നലെ 30 രൂപ കൂടിയിരുന്നു, ഇതോടെ 22 കാരറ്റ് സ്വർണം ഒരു ഗ്രാമിന് 5,060 രൂപയാണ് നിരക്ക്. 18 കാരറ്റ് സ്വർണത്തിന് ഇന്ന് 20 രൂപയാണ് ഉയർന്നിരിക്കുന്നത്. ഇതോടെ ഗ്രാമിന് വില 4160 രൂപയായി. അതേസമയം വെള്ളിയുടെ വിലയിൽ മാറ്റമില്ല. ഹാൾമാർക്ക് വെള്ളിക്ക് ഗ്രാമിന് 90 രൂപയാണ് വില.















