തൃശൂർ: ബാലികയെ പീഡിപ്പിച്ച കേസിൽ വയോധികന് എട്ടുവർഷം കഠിനതടവും പിഴയും ശിക്ഷിച്ചു. ചേലക്കര പാത്തുക്കുടി മൂസയെയാണ് കോടതി ശിക്ഷിച്ചത്. തൃശൂർ ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ കോടതിയുടേതാണ് ഉത്തരവ്. പോക്സോ നിയമപ്രകാരമാണ് ശിക്ഷ.
കഴിഞ്ഞ ദിവസം തൃശൂരിൽ 13-കാരിയെ പീഡിപ്പിച്ച 70-കാരന് കോടതി ശിക്ഷ വിധിച്ചിരുന്നു. അഞ്ച് വർഷം തടവും 25,000 രൂപ പിഴയുമാണ് ശിക്ഷ. മണ്ണാർക്കാട് ചങ്ങലീരി സ്വദേശി അബ്ദുൽ റഹ്മാനെ പട്ടാമ്പി അതിവേഗ കോടതിയാണ് ശിക്ഷിച്ചത്.
Comments