ജിഹാദി പ്രവർത്തനങ്ങളിൽ പങ്ക്; പുറത്തു നിന്നു വരുന്ന മദ്രസ അദ്ധ്യാപകരെ പരിശോധിക്കാൻ അസം സർക്കാർ; എതിർപ്പുമായി ഒവൈസി
Friday, June 5 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ജിഹാദി പ്രവർത്തനങ്ങളിൽ പങ്ക്; പുറത്തു നിന്നു വരുന്ന മദ്രസ അദ്ധ്യാപകരെ പരിശോധിക്കാൻ അസം സർക്കാർ; എതിർപ്പുമായി ഒവൈസി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 4, 2023, 06:48 pm IST
FacebookTwitterWhatsAppTelegram

ദിസ്പൂർ: മറ്റ് സംസ്ഥാനങ്ങളിൽ നിന്നു വരുന്ന മദ്രസ അദ്ധ്യാപകരെ കർശന പരിശോധനയ്‌ക്ക് വിധേയമാക്കാനുള്ള അസം സർക്കാരിന്റെ തീരുമാനത്തിനെതിരെ ഓൾ ഇന്ത്യ മജിലിസ്-ഇ-ഇത്തെഹാദുൽ മുസ്ലിമീൻ(എഐഎംഐഎം) തലവൻ അസദുദ്ദീൻ ഒവൈസി. അസം മറ്റൊരു രാജ്യമല്ലെന്നും ഇന്ത്യക്കാർക്ക് ഇഷ്ടമുള്ളയിടത്ത് ജോലി ചെയ്യാൻ സർക്കാരിന്റെ അനുവാദം ചോദിക്കേണ്ട ആവശ്യമില്ലെന്നുമാണ് ഒവൈസി പറഞ്ഞത്. തീവ്രവാദ പ്രവർത്തനങ്ങളിൽ ഇസ്ലാമിക പണ്ഡിതന്മാരുടെയും മദ്രസ അദ്ധ്യാപകരുടെയും പങ്ക് സംസ്ഥാനത്ത് കണ്ടെത്തിയതിനെ തുടർന്നാണ് സർക്കാർ നടപടി സ്വീകരിച്ചിരിക്കുന്നത്.

‘ഒരു വിദേശ രാജ്യമല്ല അസം. അതുകൊണ്ട് ഇന്ത്യക്കാർക്ക് നിങ്ങളുടെ അനുവാദം ചോദിക്കേണ്ട ആവശ്യവുമില്ല. ഇന്ത്യയുടെ ഏത് ഭാഗത്തും ജോലി ചെയ്യാനും മാറാനും സ്ഥിരതാമസമാക്കാനുമുള്ള അവകാശം ഒരോ പൗരന്റെയും മൗലികാവകാശമാണ്. ആർഎസ്എസ് നടത്തുന്ന സ്‌കൂളുകളിലെ അദ്ധ്യാപകരുടെ കാര്യമോ? അസമിൽ നിന്നുള്ള ആളുകൾക്ക് മറ്റ് സംസ്ഥാനങ്ങളും ഇതേ നിയമം ഏർപ്പെടുത്താൻ തുടങ്ങിയാലോ?’ എന്ന് ഒവൈസി ചോദിച്ചു.

അതേസമയം, മദ്രസകളിൽ പഠിപ്പിക്കാൻ സംസ്ഥാനത്തിന് പുറത്ത് നിന്നു വന്ന എല്ലാ അദ്ധ്യാപകരോടും അടുത്തുള്ള പോലീസ് സ്റ്റേഷനിൽ ഹാജരായി വിവരം നൽകണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ പറഞ്ഞു. ‘ജിഹാദി’ പ്രവർത്തനങ്ങളിൽ ഇസ്ലാമിക പുരോഹിതരുടെ പങ്കാളിത്തത്തെ തുടർന്ന് സംസ്ഥാനത്തെ മദ്രസകളിൽ പരിശോധന ശക്തമാക്കിയിട്ടുണ്ട്. മദ്രസ വിദ്യാഭ്യാസം യുക്തിസഹമാക്കാൻ അസം പോലീസ് സംസ്ഥാനത്തെ മുസ്ലീങ്ങൾക്കൊപ്പം പ്രവർത്തിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

Tags: Assamasaduddin owaisimadrasa teachers
ShareTweetSendShare

More News from this section

വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ ക്രമസമാധാന പരിപാലനത്തിനൊപ്പം പൗരാവകാശ സംരക്ഷണത്തിനും മുന്‍ഗണന നല്‍കണം: അമിത് ഷാ

ഇന്ത്യ-വെനസ്വേല ഉഭയകക്ഷി ചര്‍ച്ച; ഊര്‍ജ്ജ, സാങ്കേതിക മേഖലകളില്‍ സഹകരണം ശക്തമാക്കും; പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി ഡെല്‍സി റോഡ്രിഗസ്

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

Latest News

ലോക ബോക്‌സിങ് റാങ്കിങ്: ഒന്നാം സ്ഥാനം നിലനിര്‍ത്തി ജെയ്‌സ്മിനും മിനാക്ഷിയും; ഇന്ത്യന്‍ കുതിപ്പ് തുടരുന്നു

ആശുപത്രിയിലെ ഔഷധി ചെടിയുടെ ഒപ്പം കഞ്ചാവും; എക്‌സൈസ് സംഘം നശിപ്പിച്ചു; സംഭവം കോട്ടയം ജനറല്‍ ആശുപത്രിയില്‍

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies