മലപ്പുറം : എംഡിഎംഎ കടത്തുന്നതിനിടയിൽ 37-കാരൻ പോലീസ് പിടിയിൽ. കണ്ണന്തളിയിൽ താനൂർ സ്വദേശിയായ ജാഫർ അലിയാണ് അറസ്റ്റിലായത്. ഇയാളുടെ പക്കൽ നിന്നും 1.70 ഗ്രാം എംഡിഎംഎയും 76,000 രൂപയും കണ്ടെത്തിയിരുന്നു. കൂടാതെ വിവിധ തരത്തിലുളള കത്തികളും, കത്തിയിക്ക് മൂർച്ച കൂട്ടുന്ന ഉപകരണങ്ങളും, അഞ്ച് മരത്തടികളും, ഇരുമ്പ് ദണ്ഡും തോക്കും ഉൾപ്പെടെ ഇയാളുടെ വീട്ടിൽ നിന്നും പിടിച്ചെടുത്തു.
പരിശോധനയിൽ ഇയാളുടെ വീട്ടിൽ നിന്നും എംഡിഎംഎ അളക്കുന്ന ഉപകരണങ്ങളും ഇത് പൊതിഞ്ഞു നൽകുന്ന ചെറിയ കവറുകളും കണ്ടെടുത്തതായി പോലീസ് പറഞ്ഞു. മലപ്പുറത്ത് നിന്നും മയക്കുമരുന്ന് കടത്തുന്നുവെന്ന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് പോലീസ് അന്വേഷണം ആരംഭിച്ചത്. ജില്ലാ ആന്റിനാർക്കോട്ടിക് സ്പെഷ്യൽ ഫോഴ്സും പോലീസും ചേർന്നാണ് ജാഫർ അലിയെ പിടികൂടിയത്.
Comments