ന്യൂഡൽഹി: രാമക്ഷേത്രം തകർത്ത് പകരം മസ്ജിദ് പണിയുമെന്ന ഭീഷണിയുമായി ഭീകരസംഘടനയായ അൽ-ഖ്വായ്ദ. ഘസ്വ-ഇ-ഹിന്ദ് എന്ന അൽ-ഖ്വായ്ദ ജേണലിലാണ് ഇക്കാര്യം പരാമർശിക്കുന്നത്.
വിശുദ്ധ യുദ്ധമായ ജിഹാദിനെ ഇന്ത്യയിലെ മുസ്ലീം ജനത പിന്തുണയ്ക്കണമെന്നും ജേണലിൽ ആവശ്യപ്പെടുന്നുണ്ട്. 110 പേജുകളാണ് ജേണലിലുള്ളത്. ”രാമക്ഷേത്രം ഉയരുന്നത് പോലെ തന്നെ തകർക്കപ്പെടും. തൽസ്ഥാനത്ത് ബാബറി മസ്ജിദ് ഉയരും. ” അൽ-ഖ്വായ്ദ പ്രഖ്യാപിച്ചു.
പ്രതിഷ്ഠാ ആരാധാന അവസാനിപ്പിച്ച് ഇന്ത്യയെ പൂർണമായും ഇസ്ലാമിക വിശ്വാസത്തിന്റെ ഭാഗമാക്കണം. ഇതിനായി യുദ്ധം ചെയ്യണമെന്നും ജേണലിൽ പരാമർശിക്കുന്നുണ്ട്.
Comments