ഇടുക്കി: ഒഴുക്കില്‍പ്പെട്ട് ശബരിമല തീര്ത്ഥാടകന് ദാരുണാന്ത്യം. തിരുവനന്തപുരത്ത് നിന്നും എത്തിയ തീര്‍ത്ഥാടക സംഘത്തിലെ രണ്ടുപേര്‍ ഒഴുക്കില്‍ പെടുകയായിരുന്നു. ഒരാള്‍ക്കായി തിരച്ചില്‍ തുടരുകയാണ്.
തിരുവനന്തപുരം തമ്പാനൂര്‍ സ്വദേശി അഭിലാഷ് ആണ് മരിച്ചത്. ഒപ്പം ഉണ്ടായിരുന്ന കണ്ണന് എന്നയാള്‍ക്ക് വേണ്ടി തിരച്ചില്‍ പുരോഗമിക്കുകയാണ്. അഴുതക്കടവില്‍ കുളിക്കാന്‍ ഇറങ്ങിയ രണ്ട് പേരും ഒഴുക്കില്‍ പെടുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.
Comments