മുംബൈ: കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിക്ക് വധഭീഷണി. മഹാരാഷ്ട്രയിലെ നാഗ്പൂരിലുള്ള കേന്ദ്രമന്ത്രിയുടെ ഓഫീസിലേക്ക് രണ്ട് തവണയാണ് ഭീഷണി കോൾ എത്തിയത്. കേന്ദ്ര ഗതാഗതമന്ത്രിയും മുതിർന്ന ബിജെപി നേതാവുമാണ് നിതിൻ ഗഡ്കരി.
രാവിലെ 11.30നും 11.40നുമായിരുന്നു സംഭവം. വധഭീഷണിയുടെ പശ്ചാത്തലത്തിൽ കേന്ദ്രമന്ത്രിക്ക് സുരക്ഷ വർധിപ്പിച്ചു. നാഗ്പൂരിലെ ഓഫീസിലുള്ള ലാൻഡ്ലൈൻ നമ്പറിലേക്കാണ് കോൾ വന്നത്. നിതിൻ ഗഡ്കരിയെ കൊല്ലുമെന്നായിരുന്നു ഭീഷണി. ഓഫീസിൽ സ്ഫോടനം നടത്തുമെന്നും അജ്ഞാതൻ ഭീഷണിപ്പെടുത്തി.
സംഭവത്തിൽ അന്വേഷണം തുടരുകയാണെന്നും ഫോൺ വിളിച്ചയാളെ കണ്ടെത്താനുള്ള ശ്രമത്തിലാണെന്നും പോലീസ് അറിയിച്ചു.
Comments