തിരുവനന്തപുരം: മംഗലപുരം പോലീസിന് നേരെ ബോംബെറിഞ്ഞ കേസിൽ മുഖ്യപ്രതി പിടിയിൽ. അണ്ടൂർക്കോണം സ്വദേശി ഷഫീഖാണ് ആര്യനാട് നിന്ന് പിടിയിലായത്. ആര്യനാടും അതിക്രമം കാണിച്ച ഇയാളെ നാട്ടുകാർ തടഞ്ഞുവെച്ചാണ് പോലീസിനെ ഏൽപ്പിച്ചത്. നിർമാണം നടക്കുന്ന വീട്ടിൽ ഒളിവിൽ കഴിയുന്ന ഷെഫീഖ് കൂട്ടാളിയുമൊത്ത് മോഷണവും വധശ്രമവും നടത്തിയതായും പോലീസ് വെളിപ്പെടുത്തി.
ഒളിവിൽ കഴിഞ്ഞ വീട്ടിലെ ജോലിക്കാരനെ മർദ്ദിച്ച് അവശനാക്കി കിണറ്റിലെറിഞ്ഞു. ഈ ശബ്ദം കേട്ടെത്തിയ നാട്ടുകാരാണ് ഇയാളെ പിടികൂടി പോലീസിൽ ഏൽപ്പിച്ചത്. കഴിഞ്ഞ ദിവസം യുവാവിനെ തട്ടിക്കൊണ്ടുപോയ കേസിൽ പിടികൂടാനെത്തിയപ്പോഴാണ് ഷെഫീഖ് പോലീസിന് നേരെ ബോംബെറിഞ്ഞത്.
Comments