സ്വത്ത് കണ്ടുകെട്ടൽ പൂർത്തിയായില്ല; ഇതുവരെ ജപ്തി ചെയ്തത് 234 ഭീകരരുടെ സ്വത്തുക്കൾ
Tuesday, July 28 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സ്വത്ത് കണ്ടുകെട്ടൽ പൂർത്തിയായില്ല; ഇതുവരെ ജപ്തി ചെയ്തത് 234 ഭീകരരുടെ സ്വത്തുക്കൾ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 22, 2023, 12:17 pm IST
FacebookTwitterWhatsAppTelegram

തിരുവനന്തപുരം: സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഭീകരരുടെ സ്വത്ത് വകകൾ കണ്ടുകെട്ടുന്ന നടപടികൾ സമയബന്ധിതമായി പൂർത്തിയാക്കാതെ സംസ്ഥാന സർക്കാർ. ലാൻഡ് റവന്യൂ കമ്മീഷണർ പുറത്തിറക്കിയ ഉത്തരവ് പ്രകാരം ഇന്നലെ വൈകുന്നേരം അഞ്ച് മണിയോടെ ജപ്തി അവസാനിക്കേണ്ടതാണ്. എന്നാൽ നടപടികൾ പൂർത്തിയായിട്ടില്ലായെന്നാണ് റവന്യു വകുപ്പ് അറിയിച്ചിരിക്കുന്നത്.

സ്വത്ത് കണ്ടുകെട്ടൽ നാളെക്കൊണ്ട് മാത്രമേ പൂർത്തിയാകുകയുള്ളു എന്ന് റവന്യു മന്ത്രി കെ. രാജൻ പറഞ്ഞു. ജപ്തി ഇന്നും തുടരും. ഇതുവരെ പൂർത്തിയാക്കിയ റിപ്പോർട്ട് നാളെ സമർപ്പിക്കുമെന്നും മന്ത്രി മാദ്ധ്യമങ്ങളോട് പറഞ്ഞു.

14 ജില്ലകളിലായി 234 ഭീകരരുടെ സ്വത്തു വകകളാണ് കണ്ടുകെട്ടിയിരിക്കുന്നത്. പോപ്പുലർ ഫ്രണ്ട് സംസ്ഥാന ജനറൽ സെക്രട്ടറിയായിരുന്ന അബ്ദുൾ സത്താറിന്റെ കരുനാഗപ്പള്ളി പുതിയകാവിലെ വീടും ഭൂമിയും കണ്ടുകെട്ടിയിരുന്നു. സംസ്ഥാന സെക്രട്ടറിയായിരുന്ന സി.എ റൗഫിന്റെ പട്ടാമ്പി ഓങ്ങല്ലൂരിലുള്ള സ്ഥലവും ജപ്തി ചെയ്തു. ആലുവയിൽ പ്രവർത്തിക്കുന്ന പോപ്പുലർ ഫ്രണ്ടിന്റെ പെരിയാർ വാലി ട്രസ്റ്റ് ക്യാമ്പസും അനുബന്ധ സാമഗ്രികളും ജപ്തി ചെയ്തതിൽ ഉൾപ്പെടുന്നു. 68 സെന്റിലായിരുന്നു സ്ഥാപനം പ്രവർത്തിച്ചിരുന്നത്.

ഹർത്താലിന് മറവിൽ അക്രമം അഴിച്ചുവിട്ട സംഭവത്തിൽ ഭീകരരുടെ സ്വത്തുക്കൾ കണ്ടുകെട്ടി നഷ്ടം ഈടാക്കാൻ ഹൈക്കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ സംസ്ഥാന സർക്കാർ ഉത്തരവ് നടപ്പാക്കാൻ കാലതാമസം വരുത്തി. കോടതിയിൽ നിന്നും അന്ത്യശാസനം ലഭിച്ചതിനെ തുടർന്ന് ലാൻഡ് റവന്യൂ കമ്മീഷണർ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു.

 

Tags: PFIHigh Courtca rauf
ShareTweetSendShare

More News from this section

ദേശീയപാതയിൽ 24 മണിക്കൂറും വാഹന പരിശോധന; കേരളം ആറ് എൻഫോഴ്സ്മെന്റ് മേഖലകളായി വിഭജിക്കും: മന്ത്രി സി.പി ജോൺ

ഗുരുവായൂര്‍ ദര്‍ശനം ഇനി ഓണ്‍ലൈനിലും; പുതിയ സംവിധാനം ഓഗസ്റ്റ് 4 മുതല്‍ പരീക്ഷണാടിസ്ഥാനത്തില്‍

പോലീസ് കസ്റ്റഡിയിലെടുത്ത യുവാവിന്റെ മരണം: ജില്ലാ പോലീസ് മേധാവി അന്വേഷിക്കണമെന്ന് മനുഷ്യവകാശ കമ്മീഷൻ 

തൂഫാൻ വാരിയേഴ്സിൽ ലഹരിവിരുദ്ധ പ്രവർത്തകരെ അവഗണിക്കുന്നത് വിരോധാഭാസം; സമ്പൂർണ മദ്യനിരോധന ലക്ഷ്യത്തിൽ നിന്ന് പിന്നോട്ടുപോകരുത്; വീര്യം കുറഞ്ഞ മദ്യത്തിനും അനുമതി നൽകരുതെന്ന് കെസിബിസി

‘ഡിജിപിയാകാന്‍ യോഗ്യനല്ല’; അജിത് കുമാറിന്റെ ഹര്‍ജി തള്ളി സെന്‍ട്രല്‍ അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍

ഫോട്ടോ ഷൂട്ടിന് പറ്റിയ കേരളത്തിലെ 10 വെള്ളച്ചാട്ടങ്ങൾ

Latest News

ലോകകപ്പ് ജേതാവ് ഇനി പരിശീലക വേഷത്തില്‍; ഫ്രാന്‍സിനെ പരിശീലിപ്പിക്കാന്‍ സിദാന്‍; ചുമതലയേറ്റു

ഗ്രൂപ്പ് പോര് തെരുവിലേക്ക്; കോൺഗ്രസ് ഓഫീസിൽ കൂട്ടത്തല്ല്; എ.ഐ.സി.സി നിരീക്ഷകന്റെ മുന്നിൽ പ്രവർത്തകർ ഏറ്റുമുട്ടി, ദൃശ്യങ്ങൾ വൈറൽ

പാക് അധീന കശ്മീരില്‍ പ്രതിഷേധം കത്തിനില്‍ക്കെ തിരഞ്ഞെടുപ്പ്; ‘ഇത് വെറും പ്രഹസനം’ എന്ന് ഇന്ത്യ

ഹെപ്പറ്റൈറ്റിസ് എയില്‍ കേരളം ജാഗ്രത പാലിക്കണം; മുന്നറിയിപ്പുമായി ആരോഗ്യവിദഗ്ധര്‍

ഇന്‍സ്റ്റഗ്രാമില്‍ മോദിയുടെ കുതിപ്പ്; 105 മില്യണ്‍ ഫോളോവേഴ്‌സുമായി ലോക റെക്കോര്‍ഡ്

ഇന്ത്യന്‍ ടീമിന് തിരിച്ചടി; സഹപരിശീലക സ്ഥാനം രാജിവെച്ച് റയാന്‍ ടെന്‍ ഡോഷേറ്റ്

സ്വര്‍ണം ലക്ഷ്യമിട്ടെത്തി, പരിക്ക് തളര്‍ത്തി; കണ്ണീരടക്കാനാകാതെ തേജസ്വിന്‍ ശങ്കര്‍

20 വര്‍ഷത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് സ്വര്‍ണം; കോമണ്‍വെല്‍ത്തില്‍ ചരിത്രമെഴുതി ശര്‍മിള, ഇന്ത്യക്ക് ഇരട്ട മെഡല്‍ നേട്ടം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies