പാലക്കാട്: ധോണിയിൽ നാടിനെ ഭീതിയിലാക്കി ഒടുവിൽ കൂട്ടിലായ പാലക്കാട് ടസ്കർ സെവന് (പിടി7) ഇനി പുതിയ പേര്. ധോണി എന്നായിരിക്കും പിടി സെവൻ ഇനി അറിയപ്പെടുക. പാലക്കാട് ധോണിയിൽ നിന്നും പിടിയിലായതിനാലാണ് ഈ പേര് നൽകിയിരിക്കുന്നത്.
പി.ടി. സെവനെ കൂട്ടിലേക്ക് മാറ്റി. ഇനി മൂന്ന് മാസത്തിന് ശേഷമാകും പുറത്തിറക്കുക. ഈ കാലയളവിൽ കുങ്കി ആനയാക്കി മാറ്റാനുള്ള പരിശീലനം നൽകും. അക്രമ വാസന ഇല്ലായെന്ന് പരിശീലകർക്ക് ബോദ്ധ്യപ്പെട്ട ശേഷം മാത്രമേ കൂടിന് പുറത്തേയ്ക്ക് ഇറക്കുകയുള്ളു.
ഇന്ന് പുലർച്ചെ 7.15 ഓടുകൂടി പി.ടി. സെവനെ മയക്കുവെടി വെക്കുകയായിരുന്നു. തുടർന്ന് കുങ്കി ആനകളുടെ സഹായത്തോടെ ലോറിയിലേക്ക് കയറ്റി. പിന്നാലെ ധോണി ക്യാമ്പിലെ പ്രത്യേകം തയ്യാറാക്കിയ യൂക്കാലിക്സ് കൂട്ടിലേക്ക് പിടി സെവനെ മാറ്റുകയായിരുന്നു.
Comments