നിലപാടിൽ ഉറച്ചു നിൽക്കുന്നതായി അനിൽ ആന്റണി; 'ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്നത്'
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

നിലപാടിൽ ഉറച്ചു നിൽക്കുന്നതായി അനിൽ ആന്റണി; ‘ബിബിസി ഡോക്യുമെന്ററി രാജ്യത്തിന്റെ പരാമാധികാരത്തെ ചോദ്യം ചെയ്യുന്നത്’

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 25, 2023, 06:56 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: ബിബിസിയുടെ വിവാദ ഡോക്യുമെന്ററിക്കെതിരായ തന്റെ നിലപാടിൽ ഉറച്ചു നിൽക്കുന്നുതായി കെപിസിസി ഡിജിറ്റൽ മീഡിയ കൺവീനറും മുതിർന്ന നേതാവ് എ.കെ. ആന്റണിയുടെ മകനുമായ അനിൽ ആന്റണി. ഇന്ത്യയുടെ പരാമാധികാരത്തിന് മേലുളള കടന്നുകയറ്റമാണ് ഡോക്യുമെന്ററി എന്ന് അനിൽ ആവർത്തിച്ചു. മുൻവിധികളുടെ ദീർഘ ചരിത്രമുള്ള ബ്രിട്ടീഷ് ഭരണകൂടം സ്‌പോൺസർ ചെയ്യുന്ന ചാനലാണ് ബിബിസിയെന്നും ഇത് നമ്മുടെ പരമാധികാരത്തെ ചോദ്യം ചെയ്യുന്നതാണെന്നുമായിരുന്നു അനിൽ കഴിഞ്ഞ ദിവസം ട്വീറ്റ് ചെയ്തത്.

എന്നാൽ ഡോക്യുമെന്ററി യൂത്ത് കോൺഗ്രസ് പ്രദർശിപ്പിക്കുന്നതിന് താൻ എതിരല്ലെന്നും ഡോക്യുമെന്ററി നിരോധിക്കണമെന്ന് തനിക്ക് അഭിപ്രായമില്ലെന്നും അനിൽ വ്യക്തമാക്കി. കോൺഗ്രസിൽ നിന്നും വിഭിന്നമായ നിലപാട് സ്വീകരിച്ചതിൽ അനിലിനെതിരെ കോൺഗ്രസ് നേതാക്കൾ രംഗത്തുവന്നിരുന്നു. അനിൽ ഇപ്പോൾ കെപിസിസിയുടെ ഒരു സമിതിയുടേയും ഭാഗമല്ലെന്നായിരുന്നു കെ. സുധാകരന്റെ പ്രതികരണം. ഡിജിറ്റൽ മീഡിയ സെല്ലിൽ പുന:സംഘടന നടക്കുകയാണെന്നും സുധാകരൻ പറഞ്ഞു.

പാർട്ടി നിലപാടല്ല അനിൽ ആന്റണി പറഞ്ഞതെന്നായിരുന്നു യൂത്ത് കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ ഷാഫി പറമ്പിലിന്റെ പ്രതികരണം. താൻ പറയുന്നതാണ് യൂത്ത് കോൺഗ്രസിന്റെ നിലപാടെന്നും ഷാഫി വ്യക്തമാക്കി. അനിൽ ആന്റണിക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നിരവധി നേതാക്കൾ രംഗത്തുവന്നിരുന്നു.

എ.കെ ആന്റണിയുടെ മകനുള്ള വിവേകബുദ്ധിപോലും രാഹുൽഗാന്ധിക്കും കമ്പനിക്കും ഇല്ലാതെ പോകുന്നു എന്നതാണ് കോൺഗ്രസിന്റെ വർത്തമാന ദുരവസ്ഥയെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ കഴിഞ്ഞ ദിവസം പറഞ്ഞു. പ്രതിപക്ഷം മോദിവിരുദ്ധതയുടെ പേരിൽ ഇന്ത്യാവിരുദ്ധമാവുന്നത് എത്രവേഗമാണെന്ന് തിരിച്ചറിയാൻ ഇന്ത്യൻ ജനതയ്‌ക്ക് അഞ്ഞൂറ് കിലോമീറ്റർ പദയാത്രയൊന്നും നടത്തേണ്ട ആവശ്യമില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അതേസമയം ഡോക്യുമെന്ററി പ്രദർശനത്തിനെതിരെ ബിജെപി പ്രതിഷേധം ശക്തമാക്കി. ഇന്നലെ വൈകുന്നേരം തിരുവനന്തപുരം പൂജപ്പുരയിൽ പോലീസ് സംരക്ഷണയിൽ ഡിവൈഎഫ്‌ഐ നടത്തിയ പ്രദർശനത്തിലേക്ക് ബിജെപി മാർച്ച നടത്തി. പോലീസ് ജനപീരങ്കി പ്രയോഗിച്ചതിനെ തുടർന്ന് നിരവധി പ്രവർത്തകർക്ക് പരിക്കേറ്റു. യൂത്ത് കോൺഗ്രസ് മാനവീയം വീഥിയിൽ നടത്തിയ പ്രദർശത്തിലേക്ക് യുവ മോർച്ച മാർച്ച് നടത്തിയിരുന്നു. രാഷ്‌ട്ര വിരുദ്ധ ഡോക്യുമെന്ററി പ്രദർശിപ്പിച്ചാൽ തടയുമെന്നാണ് യുവമോർച്ച നിലപാട്.

 

 

Tags: CongressBJPkpccBBCDocumentaryANIL ANTONY
ShareTweetSendShare

More News from this section

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

കലണ്ടർ ട്രിക്കുകളും ലളിത ഗണിതവും എല്ലാ പ്രായക്കാർക്കും എളുപ്പത്തിൽ പഠിക്കാം; ജൂലൈ 22ന് തിരുവനന്തപുരത്ത് സാങ്കേതിക പ്രഭാഷണവുമായി ഇൻസ്റ്റിറ്റ്യൂഷൻ ഓഫ് എൻജിനീയേഴ്സ്

യുവതലമുറയെ സിവിൽ സർവീസിലേക്ക് വാർത്തെടുക്കാൻ രാജ്യസേവന ലക്ഷ്യവുമായി ‘സ്വാദ്ധ്യായ’ സിവിൽ സർവീസ് പദ്ധതി;സ്വാമി വിവേകാനന്ദ ചാരിറ്റബിൾ ട്രസ്റ്റിന്റെ 10 വർഷ പരിശീലനത്തിന് തുടക്കമായി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

എം.വി. ഗോവിന്ദന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റ്; വിമതരായ ടി.കെ. ഗോവിന്ദനും കുഞ്ഞികൃഷ്ണനും പരനാറികൾ; തുറന്നടിച്ച് പാലൊളി മുഹമ്മദ് കുട്ടി

പാളയം ബിജു കൊലക്കേസ്: ബന്ധുവിന്റെ അറസ്റ്റ് രേഖപ്പെടുത്തി; മുൻവൈരാഗ്യമാണ് കൊലപാതക കാരണമെന്ന് പൊലീസ്

Latest News

വിവാഹം കഴിഞ്ഞാൽ മാതാപിതാക്കളിൽ നിന്ന് മാറി താമസിക്കണോ? ഗുണങ്ങളും വെല്ലുവിളികളും അറിയണം

കൊടൈക്കനാലിലേക്ക് ടൂർ പോയ 31 കാരനെ കാണാതായി; മൂന്നാഴ്ച പിന്നിട്ടിട്ടും പാലക്കാട് സ്വദേശിയെ കുറിച്ച് വിവരമില്ല

വിവാദ വിവാഹക്കേസ്; വൈറൽ പെൺകുട്ടിക്ക് വീണ്ടും പൊലീസ് സംരക്ഷണം; ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവ്

പാലായിൽ രാഷ്‌ട്രീയ അട്ടിമറി; സംസ്ഥാന നേതൃത്വത്തിന്റെ നിർദേശം അവഗണിച്ച് കോൺഗ്രസ് അംഗങ്ങൾ ; ദിയ ബിനു പുളിക്കകണ്ടത്തിന്റെ കസേര തെറിപ്പിച്ച് അവിശ്വാസം പാസായി

‘ആ ശസ്ത്രക്രിയാ മേശയിൽ കിടന്നത് സ്വന്തം കുട്ടിയായിരുന്നെങ്കിൽ?? കറൻ്റ് കട്ട് അരമണിക്കൂർ മാത്രമല്ലേ ഉള്ളൂ, ശസ്ത്രക്രിയക്ക് അതു വരെ കാത്തിരിക്കാം എന്ന് പറയുമായിരുന്നോ?’

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

റഷ്യ-ഉക്രെയ്ൻ യുദ്ധത്തിൽ ഇന്ത്യൻ നാവികർ കൊല്ലപ്പെട്ട സംഭവം : റഷ്യൻ ചാർജ് ഡി അഫയേഴ്‌സിനെ വിളിച്ചുവരുത്തി ഇന്ത്യയുടെ അതൃപ്തി അറിയിച്ച് വിദേശകാര്യ മന്ത്രാലയം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies