കഠിനാദ്ധ്വാനിയോ സമർത്ഥനോ എന്ന് കുട്ടികൾ; ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി
Tuesday, July 21 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

കഠിനാദ്ധ്വാനിയോ സമർത്ഥനോ എന്ന് കുട്ടികൾ; ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞ് പ്രധാനമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 27, 2023, 05:43 pm IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി: പരീക്ഷാ പേ ചർച്ചയിൽ കുട്ടികളുടെ സംശയത്തിന് രസകരമായി മറുപടി പറഞ്ഞ് പ്രധാനമന്ത്രി.സമർത്ഥനാണോ കഠിനാദ്ധ്വാനിക്കാണോ പ്രാധാന്യം എന്ന ചോദ്യത്തിന് നൽകിയ മറുപടിയാണ് സമൂഹമാദ്ധ്യമങ്ങളിൽ ശ്രദ്ധ പിടിക്കുന്നത്. കുറച്ചുപേർ കഠിനാദ്ധ്വാനം ചെയ്ത് സമർത്ഥരാകും മറ്റു ചിലർ സമർത്ഥമായി കഠിനാദ്ധ്വാനം ചെയ്യും. എന്നാൽ സമർത്ഥനും കഠിനാദ്ധ്വാനിയും ആകണമെങ്കിൽ സൂക്ഷ്മതയോടെ നമ്മൾ പഠിക്കുകയും ആവശ്യമുള്ള നേട്ടങ്ങൾക്ക് വേണ്ടി പ്രവർത്തിക്കുകയും ചെയ്യണമെന്നാണ് പ്രധാനമന്ത്രി മറുപടി നൽകിയത്. ദാഹിക്കുന്ന കാക്കയുടെ കഥ പറഞ്ഞാണ് എങ്ങനെ കഠിനാദ്ധ്വാനിയും സമർദ്ധനുമാകാമെന്ന് അദ്ദേഹം വിദ്യാർത്ഥികളോട് പറഞ്ഞത്.

മാതാപിതാക്കൾ വിദ്യാർത്ഥികൾക്ക് അമിതമായ സമർദ്ദം നൽകുകയല്ല മറിച്ച് മികവ് നേടുന്നതിനുള്ള നിർദ്ദേശങ്ങളാണ് നൽകേണ്ടതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. വാർഷിക പരീക്ഷകളിൽ വിദ്യാർത്ഥികൾക്കുണ്ടാകുന്ന പ്രശ്‌നങ്ങളും മാനസിക സമ്മർദ്ദവും ഇതുവഴി അകറ്റാൻ സാധിക്കും. എന്നാൽ വിദ്യാർത്ഥികൾ അവരുടെ ഉത്തരവാദിത്വം മറക്കരുതെന്നും അദ്ദേഹം ഓർമ്മപ്പെടുത്തി. കുട്ടികളെ കുറിച്ച് കുടുബത്തിലെ എല്ലാവർക്കും ഒരുപാട് പ്രതീക്ഷകളുണ്ടാകാം, അതൊന്നും തെറ്റല്ലെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ കുട്ടികളുടെ മികവ് സാമൂഹത്തിൽ ഉന്നത പദവിയ്‌ക്ക് വേണ്ടി ആകരുതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കൂടുതൽ ശ്രദ്ധ ചെലുത്തുന്നതിനായി ക്രിക്കറ്റ് കളിയുടെ രീതികളെ കുറിച്ച് അദ്ദേഹം വിദ്യാർത്ഥികളോട് വിശദീകരിച്ചു. ക്രിക്കറ്റ് കളിയിൽ കളിക്കാർ എപ്പോഴും ലക്ഷ്യം വെക്കുന്നത് ഫോറിനും സിക്‌സിനും വേണ്ടിയാണ്. അത്തരത്തിലായിരിക്കണം ഓരോ കാര്യത്തിലും വിദ്യാർത്ഥികൾ ശ്രദ്ധകൊടുക്കേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വിദ്യാർത്ഥികൾ സമയം കൈകാര്യം ചെയ്യാൻ പഠിക്കേണ്ടത് അമ്മമാരിൽ നിന്നാണെന്ന് അദ്ദേഹം പറഞ്ഞു. അമ്മമാർ ചെയ്യുന്ന ഓരോ ജോലികളും സൂക്ഷ്മമായി നിരീക്ഷിക്കുന്നതിലൂടെ സമയം കൈകാര്യം ചെയ്യുന്നതിനെ കുറിച്ച് മനസ്സിലാക്കാൻ കഴിയുമെന്ന് അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷത്തെയും എതിർകക്ഷികളെയും മാദ്ധ്യമങ്ങളെയും എങ്ങനെ കൈകാര്യം ചെയ്യുന്നു എന്ന കുട്ടികളുടെ ചോദ്യത്തിന് അദ്ദേഹം നർമോക്തിയോടെയാണ് മറുപടി പറഞ്ഞത്. ‘ഇത് സിലബസ്സിന് പുറത്തുള്ള ചോദ്യമാണ്. ഒരോ വിമർശനങ്ങളും നമ്മളെ ശുദ്ധീകരിക്കും. ജാനാധിപത്യ പ്രവർത്തനത്തിനിടയിൽ വിമർശനങ്ങൾ അനിവാര്യമാണ്’അദ്ദേഹം കൂട്ടിച്ചേർത്തു.

പരീക്ഷാ പേ ചർച്ചയുടെ ആറാമത് പതിപ്പിൽ പങ്കെടുക്കുന്നതിനായി 38 ലക്ഷം വിദ്യാർത്ഥികളാണ് രജിസ്റ്റർ ചെയ്തത്. ഇതിൽ സ്റ്റേറ്റ് ബോർഡുകളിൽനിന്ന് 16 ലക്ഷം വിദ്യാർത്ഥികൾ ഉൾപ്പെടുന്നു.

Tags: Narendra Modipareeksha pe charcha
ShareTweetSendShare

More News from this section

പാർലമെന്റ് മാർച്ചിലെ പൊലീസ് നടപടി; അടിയന്തര ഹർജി ഇന്ന് പരിഗണിക്കാനാകില്ലെന്ന് ഡൽഹി ഹൈക്കോടതി

പെരമ്പൂർ തിരഞ്ഞെടുപ്പ് വിജയത്തിനെതിരായ ഹർജി: മുഖ്യമന്ത്രി വിജയ്‌ക്ക് നോട്ടീസ് അയയ്‌ക്കാൻ തമിഴ്നാട് ഹൈക്കോടതി ഉത്തരവ്

സോനം വാങ്ചുക്കിനെ മെഡാന്തയിലേക്ക് മാറ്റാൻ എതിർപ്പില്ല; ഡൽഹി ഹൈക്കോടതിയെ അറിയിച്ച് കേന്ദ്രം

അഭിജീത് ദിപ്കെയുടെ ഡൽഹിയിലെ താമസം അനീഷ് ഗവാണ്ടെയ്‌ക്കൊപ്പം; പ്രതിഷേധത്തിൽ രാജ്യവിരുദ്ധ ശക്തികളുടെ സാന്നിധ്യം പരിശോധിച്ച് പൊലീസ്

രണ്ടാം ദിവസവും ബഹളമയം ; ലോക്‌സഭയും രാജ്യസഭയും ഇന്നത്തേക്ക് പിരിഞ്ഞു

‘ചോദ്യപേപ്പര്‍ ചോര്‍ച്ച മാപ്പില്ലാത്ത കുറ്റം’; നീറ്റ് ചോര്‍ച്ചയില്‍ വിട്ടുവീഴ്ചയില്ല; ‘കുറ്റക്കാര്‍ക്ക് ഏറ്റവും കടുത്ത ശിക്ഷ’: മോദി

Latest News

മനുഷ്യ-വന്യജീവി സംഘർഷം: നഷ്ടപരിഹാരം 50% വർധിപ്പിക്കും; സഹജീവനമാണ് പരിഹാരമെന്ന് മന്ത്രി

പീഡനാരോപണം ഉന്നയിച്ച് ഹൈക്കോടതിക്ക് മുന്നിൽ ജീവനൊടുക്കാൻ ശ്രമം

കണ്ണൂരിൽ അടഞ്ഞുകിടന്ന കാന്റീനിൽ അഴുകിയ മൃതദേഹം കണ്ടെത്തി; അന്വേഷണം തുടങ്ങി

കള്ളൻവിജയൻ’ വിവാദം; ദേശാഭിമാനിയിൽ നടപടി, കെ.ആർ. അജയനെ ചുമതലയിൽ നിന്ന് നീക്കി

കേരളത്തിൽ 12 ജില്ലകളിൽ മഴ മുന്നറിയിപ്പ്; ഇടിമിന്നൽ സാധ്യതയെന്ന് കാലാവസ്ഥ വകുപ്പ്

കൈവിലങ്ങുമായി വധശ്രമക്കേസ് പ്രതി പോലീസിനെ വെട്ടിച്ച് രക്ഷപ്പെട്ടു

കേരള വഖഫ് ബോർഡിൽ ഷിയാ പ്രാതിനിധ്യം വേണം; ഹൈക്കോടതിയെ സമീപിച്ച് ആൽ-ഇ-റസൂൽ ഫൗണ്ടേഷൻ

കോളിങ് ബെൽ കേട്ടാൽ വാതിൽ തുറക്കരുതെന്ന് പൊലീസ്; പുലർച്ചെ വീടുമുറ്റത്ത് നഗ്നനായി അജ്ഞാതൻ, സിസിടിവി ദൃശ്യങ്ങൾ പുറത്ത്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies