ബെംഗളുരു: കർണ്ണാടകയിൽ 300 കോടി രൂപയുടെ കാർഷിക പദ്ധതികൾ നടപ്പാക്കുമെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ. വരുന്ന ബജറ്റിൽ കർഷകർക്ക് കൂടുതൽ പ്രാധാന്യം നൽകുമെന്നും, കൂടുതൽ വായ്പ അനുവദിക്കുമെന്നും ബൊമ്മൈ വ്യക്തമാക്കി.
നിലവിൽ കർഷകർക്കായി നിരവധി പദ്ധതികൾ സർക്കാർ നടപ്പിലാക്കുന്നുണ്ട്. കർഷകർക്ക് വായ്പാ തിരിച്ചടവ് കാലാവധി വർധിപ്പിക്കും. കൂടാതെ, ചെറുകിട കർഷകർക്കുള്ള പ്രത്യേക വായ്പാ പദ്ധതിയും പരിഗണിക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തെ ശാസ്ത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ബൊമ്മൈ.
ഈ വർഷം 31 ലക്ഷം കാർഷിക ലോൺ അനുവദിക്കുമെന്നും മുഖ്യമന്ത്രി കൂട്ടിചർത്തു. കാലാവസ്ഥാ പ്രതികൂലമായിരിക്കുന്ന സാഹചര്യത്തിലും രാജ്യത്തെ 133 കോടി ജനങ്ങൾക്ക് ഭക്ഷണത്തിനായി അഹോരാത്രം പണിയെടുക്കുന്നവരാണ് കർഷകർ. അവർക്ക് വേണ്ടി സർക്കാർ എന്നും നിലകൊള്ളുമെന്നും മുഖ്യമന്ത്രി ബസവരാജ് ബൊമ്മെ വ്യക്തമാക്കി.
Comments