ബെംഗളൂരൂ: നിയമസഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ കർണാടകയിൽ പ്രചാരണത്തിനെത്തി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ. സംസ്ഥാനത്തെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനായി ശനിയാഴ്ച രാവിലെയായിരുന്നു അദ്ദേഹം ഹുബ്ബള്ളി വിമാനത്താവളത്തിലെത്തിയത്.
കർണാടക മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ, കേന്ദ്ര പാർലമെന്ററി കാര്യമന്ത്രി പ്രഹ്ളാദ് വെങ്കിടേഷ് ജോഷി എന്നിവർ ചേർന്ന് അമിത് ഷായെ സ്വീകരിച്ചു. ധർവാഡിലെ കുണ്ഡ്ഗോൾ ബ്രഹ്മ ദേവര ക്ഷേത്രത്തിന് സമീപം സംഘടിപ്പിക്കുന്ന റോഡ് ഷോയിൽ അദ്ദേഹം പങ്കെടുക്കും. ശനിയാഴ്ച വൈകിട്ടോടുകൂടി വിവധ പൊതുയോഗങ്ങളിലും അമിത് ഷാ സാന്നിധ്യമറിയിക്കും. ബെൽഗാം ജില്ലയിലെ എംകെ ഹുബ്ബള്ളി ബെൽഗാവയിലാണ് പൊതുയോഗം നടക്കുക.
എഞ്ചിനീയറിംഗ് ആൻഡ് ടെക്നോളജി ബിവി ഭൂമരഡ്ഡി കോളേജിലെ പ്ലാറ്റിനം ജൂബിലി ആഘോഷങ്ങളിൽ പങ്കെടുത്താണ് അമിത് ഷാ കർണാടക സന്ദർശനം ആരംഭിച്ചത്. തുടർന്ന് ധർവാഡ് നാഷണൽ ഫോറൻസിക് സയൻസ് യൂണിവേഴ്സിറ്റിയിലെ കർണാടക ക്യാമ്പസിന് അദ്ദേഹം തറക്കല്ലിടൽ ചടങ്ങ് നിർവഹിച്ചു. കർണാടകയിൽ ഏപ്രിൽ പകുതിയോടെ തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് സൂചന.
Comments