'ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ'; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

‘ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പ’; വനംവകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 29, 2023, 02:11 pm IST
FacebookTwitterWhatsAppTelegram

ഇടുക്കി: വനം വകുപ്പ് ഉദ്യോഗസ്ഥർക്കെതിരെ അസഭ്യവർഷവുമായി സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സി.വി വർഗീസ്. ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്ത് സംസാരിക്കവെയായിരുന്നു ജില്ലാ സെക്രട്ടറിയുടെ പരാമർശം. ഡിഎഫ്ഒയുടെ അപ്പനാണോ പടയപ്പയെന്നും അളിയനാണോ അരിക്കൊമ്പനെന്നും സി.വി വർഗീസ് പരിഹസിച്ചു.

വനം വകുപ്പ് ഉദ്യോഗസ്ഥർ ആനകൾക്ക് പേരിട്ട് കളിക്കുകയാണെന്നും സി.വി വർഗീസ് വിമർശിച്ചു. ജനവാസ മേഖലകളിൽ ആനകൾ ഇറങ്ങുകയാണെന്നും വർഗീസ് പറഞ്ഞു. ‘ഇത് ചെറുക്കാൻ നടപടികൾ സ്വീകരിക്കുന്നതിനു പകരം വനം വകുപ്പ് ഉദ്യോഗസ്ഥർ എ.സി. റൂമുകളിൽ വിശ്രമിക്കുകയാണ്.  പടയപ്പയെ പ്രകോപിപ്പിച്ചു എന്ന് പറഞ്ഞ് ഡ്രൈവർക്കെതിരെ കേസ് എടുത്ത നടപടി ശരിയായിശരിയായില്ല’. ഇടത് സർക്കാരിനെതിരെ ജനരോക്ഷം ഇളക്കിവിടാൻ വനംവകുപ്പ് ഉദ്യോഗസ്ഥർ പദ്ധതി തയാറാക്കുന്നതായും സിപിഎം ജില്ലാ സെക്രട്ടറി ആരോപിച്ചു.

ഇടുക്കി ചിന്നക്കനാൽ, ശാന്തൻപാറ പഞ്ചായത്തുകളിൽ നിരവധിപേരെ കൊലപ്പെടുത്തിയ കാട്ടാനാകളെ നാടുകടത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സമരം. ആനകളെ പിടികൂടാൻ ശുപാർശ നൽകുമെന്ന് ജനപ്രതിനിധികളുടെ യോഗത്തിൽ വനംവകുപ്പ് ഉറപ്പ് നൽകിയിരുന്നു. 31 ന് വിഷയത്തിൽ മന്ത്രി തല ചർച്ചകൾ നടത്തുമെന്നും വ്യക്തമാക്കിയിരുന്നു. ദേവികുളം എംഎൽഎ രാജ കൂടി പങ്കെടുത്ത യോഗത്തിലായിരുന്നു ഉറപ്പുകൾ നൽകിയത്. എന്നാൽ വനംവകുപ്പിന്റെ വാക്കിൽ വ്യക്തത വരുത്തണമെന്ന് ആവശ്യപ്പെട്ടായിരുന്നു സിപിഎമ്മിന്റെ ശാന്തൻപാറ ഫോറസ്റ്റ് ഓഫീസ് ഉപരോധം.

വകുപ്പിനെതിരെ സിപിഎം തന്നെ രംഗത്തുവന്നത് ഇടത് മുന്നണിയിൽ പുതിയ പ്രതിസന്ധികൾ സൃഷ്ടിക്കുകയാണ്. സിപിഎം ജില്ല സെക്രട്ടറിയുടെ അട്ടിമറി ആരോപണം വനം വകുപ്പ് മന്ത്രി എകെ ശശീന്ദ്രനെ ലക്ഷ്യമിട്ടാണെന്നാണ് ഉയരുന്ന ആക്ഷേപം.

Tags: CPIMIdukkiPADAYAPPACV Varghese
ShareTweetSendShare

More News from this section

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

കുവൈറ്റ് വിമാനത്താവളത്തിന് നേരെ ആക്രമണം: വ്യോമപാത അടച്ചു; ഗള്‍ഫ് സര്‍വീസുകള്‍ തടസ്സപ്പെട്ടു; ശക്തമായി അപലപിച്ച് ഇന്ത്യ

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

Latest News

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies