സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ വേണ്ടി മാത്രം! ഡോക്യുമെന്ററി നിരോധനം തടയണമെന്ന ഹർജിക്കെതിരെ കേന്ദ്ര നിയമമന്ത്രി
Wednesday, September 2 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

സുപ്രീംകോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ വേണ്ടി മാത്രം! ഡോക്യുമെന്ററി നിരോധനം തടയണമെന്ന ഹർജിക്കെതിരെ കേന്ദ്ര നിയമമന്ത്രി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Jan 30, 2023, 04:13 pm IST
Facebook
Twitter
WhatsAppTelegram

ന്യൂഡൽഹി: ബിബിസിയുടെ രാഷ്‌ട്രവിരുദ്ധ ഡോക്യുമെന്ററി നിരോധിച്ചതിനെതിരെ സുപ്രീംകോടതിയിൽ ഹർജി സമർപ്പിക്കപ്പെട്ട സംഭവത്തിൽ പ്രതികരണവുമായി കേന്ദ്ര നിയമമന്ത്രി കിരൺ റിജിജു. ബഹുമാനപ്പെട്ട സുപ്രീം കോടതിയുടെ വിലപ്പെട്ട സമയം പാഴാക്കാൻ മാത്രമാണ് ഹർജി ഉപകരിക്കൂവെന്ന് നിയമമന്ത്രി അഭിപ്രായപ്പെട്ടു.

ഗോധ്രാനന്തര കലാപത്തെക്കുറിച്ചും പ്രധാനമന്ത്രി നരേന്ദ്രമോദിയെക്കുറിച്ചും പരാമർശിക്കുന്ന ബിബിസിയുടെ ഡോക്യുമെന്ററി സുപ്രീം കോടതിയുടെ കണ്ടെത്തലുകളെ പോലും ചോദ്യം ചെയ്യുന്നതായിരുന്നു. ഈ സാഹചര്യത്തിലാണ് ബിബിസിയുടെ നീക്കം പ്രൊപ്പഗണ്ടയാണെന്നും രാഷ്‌ട്രവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി ഡോക്യുമെന്ററി പ്രദർശനം കേന്ദ്രസർക്കാർ നിരോധിച്ചത്. ഇതോടെ നിരോധനത്തിനെതിരെ സിപിഎമ്മും കോൺഗ്രസും ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തുകയും നിരോധനം തടഞ്ഞ് പ്രദർശിപ്പിക്കാനുള്ള അനുമതി ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ഹർജി സമർപ്പിക്കുകയുമായിരുന്നു.

ഡോക്യുമെന്ററിയിൽ പരാമർശിക്കപ്പെടുന്ന കലാപത്തെക്കുറിച്ചും അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്നു നരേന്ദ്രമോദിയുടെ ഇടപെടലുകളെക്കുറിച്ചും രാജ്യത്തെ പരമോന്നത കോടതി മുന്നോട്ടുവച്ച കണ്ടെത്തലുകളെ ചോദ്യം ചെയ്യുകയാണ് ബിബിസി ചെയ്തതെങ്കിലും ഇക്കാര്യത്തിൽ വിദേശ മാദ്ധ്യമത്തിന് പിന്തുണ നൽകുന്ന നിലപാട് പ്രതിപക്ഷം സ്വീകരിച്ചതിനെതിരെ കേന്ദ്രമന്ത്രിമാർ രൂക്ഷമായ ഭാഷിൽ പ്രതികരിച്ചു. ഏറ്റവുമൊടുവിൽ, നിരോധിക്കപ്പെട്ട ഡോക്യുമെന്ററി പ്രദർശിപ്പിക്കണമെന്ന ആവശ്യവുമായി ഇതേ സുപ്രീം കോടതിയിൽ ഹർജി എത്തുമ്പോൾ നീതിപീഠത്തിന്റെ വിലപ്പെട്ട സമയം പാഴാക്കുക മാത്രമാണിതെന്ന് കിരൺ റിജിജുവും വിമർശിച്ചു.

ആയിരക്കണക്കിന് വരുന്ന സാധാരണക്കാർ നീതി ലഭിക്കാൻ ഇപ്പോഴും കാത്തുനിൽക്കുമ്പോൾ കോടതിയുടെ സമയം പാഴാക്കാൻ മാത്രമേ ഈ ഹർജി ഉപകരിക്കൂവെന്നായിരുന്നു കിരൺ റിജിജുവിന്റെ പ്രതികരണം.

‘ഇന്ത്യ: ദി മോദി ക്വസ്റ്റ്യൻ’ എന്ന പേരിൽ പുറത്തിറങ്ങിയ ബിബിസിയുടെ ഡോക്യുമെന്ററി നിരോധിച്ചിട്ടും രാജ്യത്തെ വിവിധ സർവകലാശാലകളിൽ പ്രദർശിപ്പിക്കാൻ എസ്എഫ്‌ഐ ഉൾപ്പെടെയുള്ള ഇടതുപക്ഷ വിദ്യാർത്ഥി സംഘടനകൾ ശ്രമം നടത്തിയിരുന്നു. ഹർജി സുപ്രീം കോടതിയിൽ ഫയൽ ചെയ്ത സാഹചര്യത്തിൽ അടുത്തയാഴ്ച ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ് പരിഗണിക്കുമെന്നാണ് സൂചന.

Tags: Supreme CourtPetitionBBC
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

കറിയെ ചൊല്ലി തർക്കം, മലപ്പുറത്ത് യുവതിയെ ഭർത്താവ് കുത്തിക്കൊന്നു, റഷീദ് പോലീസ് കസ്റ്റഡിയിൽ

‘എന്റെ യജമാനൻ എവിടെ?’; നേപ്പാളിലെ പ്രളയഭീകരതയ്‌ക്കിടയിൽ ഹൃദയം തൊട്ട് നായയുടെ കാത്തിരിപ്പ്, ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ

ഓപ്പറേഷൻ തൂഫാൻ: കേസുകൾ 9896 ആയി; 21 കിലോ എംഡിഎംഎയും 1140 കിലോ കഞ്ചാവും പിടികൂടി, മയക്കുമരുന്ന് കേസുകളുടെ വിചാരണയ്‌ക്ക് മൂന്ന് പ്രത്യേക കോടതികൾ

ഭാര്യയ്‌ക്ക് പ്രായം കൂടുതലാണെങ്കിൽ വിവാഹത്തിൽ എന്താണ് പ്രശ്നം? പ്രണയത്തിനും ദാമ്പത്യത്തിനും പ്രായവ്യത്യാസം തടസ്സമാകുമോ?

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies