റാഞ്ചി: സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മൂന്ന് സിആർപിഫ് ജവാൻമാർക്ക് പരിക്ക്. കമ്മ്യൂണിസ്റ്റ് ഭീകരർ സ്ഥാപിച്ച ഐഇഡിയാണ് പൊട്ടിത്തെറിച്ചത്. ജാർഖണ്ഡിലെ ചൈസാബ മേഖലയിലാണ് സംഭവം. രാകേഷ് പതക്, ബിഡി അനൽ, പങ്കജ് യാദവ് എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ റാഞ്ചിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കമ്മ്യൂണിസ്റ്റ് ഭീകരൻ മിസിർ ബെസ്രയയ്ക്കും സംഘത്തിനുമായി സിആർപിഎഫ്, ജാർഖണ്ഡ് ജാഗ്വാർ, ജില്ലാ സായുധ പോലീസ് സേന എന്നീ വിഭാഗങ്ങൾ വനത്തിൽ നടത്തിയ സംയുക്ത തിരച്ചിലിനിടെയാണ് സ്ഫോടനം ഉണ്ടായത്. മുൻപും സമാന രീതിയിലുള്ള ആക്രമണമുണ്ടായിട്ടുള്ളതായി ജില്ല പോലീസ് മേധാവി അഷുതോഷ് ശേഖർ പറഞ്ഞു.
സർക്കാർ തലയ്ക്ക് ഒരു കോടി പാരിതോഷികം പ്രഖ്യാപിച്ചിട്ടുള്ള ഭീകരനാണ് മിസിർ ബെസ്ര
Comments