ദേവ ഭൂമിയായ ഉത്തരാഖണ്ഡ് പൂർണ്ണമായും ലഹരി വിമുക്തമാക്കും ; മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി
Thursday, September 3 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ദേവ ഭൂമിയായ ഉത്തരാഖണ്ഡ് പൂർണ്ണമായും ലഹരി വിമുക്തമാക്കും ; മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 3, 2023, 05:32 pm IST
Facebook
Twitter
WhatsAppTelegram

ഡെറാഡൂൺ : ദേവ ഭൂമിയായ ഉത്തരാഖണ്ഡിനെ പൂർണ്ണമായും ലഹരി വിമുക്തമാക്കാൻ ഊർജ യജ്ഞവുമായി മുന്നോട്ട് പോകുമെന്ന് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്‌കർ സിംഗ് ധാമി പറഞ്ഞു. ജനങ്ങളുടെ സഹകരണം ഉറപ്പാക്കിക്കൊണ്ട് 2025- ഓടെ ലക്ഷ്യം കൈവരിക്കും. ‘മിഷൻ ഡ്രഗ് ഫ്രീ ദേവഭൂമി’എന്ന് പേരിട്ടിരിക്കുന്ന യജ്ഞം അദ്ദേഹം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു. 2025-ൽ ഒരാൾ പോലും ലഹരി ഉപയോഗിക്കുന്നവരായി ഉണ്ടാകില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു. സമ്പൂർണ ലഹരി വിരുദ്ധ സംസ്ഥാനത്തെ വാർത്തെടുക്കുന്നതിന് സംസ്ഥാനത്തെ വിവിധ മേഖലകളിൽ കാമ്പെയ്നുകൾ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.

സംസ്ഥാന രൂപീകരണത്തിന്റെ രജത ജൂബിലി ആഘോഷിക്കുന്ന 2025-ൽ ഉത്തരാഖണ്ഡ് സമ്പൂർണ ലഹരിവിമുക്ത സംസ്ഥാനമാക്കണം എന്നതാണ് സർക്കാരിന്റെ ലക്ഷ്യം. ലഹരി ഉപയോഗത്തിന്റെ ഭവിഷത്തുകളെ കുറിച്ച് എല്ലാവരെയും ബോധവാന്മാരാക്കാൻ മുഖ്യമന്ത്രി സംസ്ഥാനത്തെ യുവാക്കളോട് ആഹ്വാനം ചെയ്തു. ഈ പ്രചാരണ പദ്ധതി നടപ്പിലാക്കാൻ സർക്കാർ, യുവജനങ്ങൾ, സർക്കാർ ഇതര സ്ഥാപനങ്ങൾ, സാമൂഹിക-വിദ്യാഭ്യാസ സ്ഥാപനങ്ങൾ എന്നിവയെ ഉൾപ്പെടുത്തി പ്രവർത്തിക്കണം. സംസ്ഥാനത്ത് നടത്തുവാൻ ഉദ്ദേശിക്കുന്ന ബഹുജന പ്രചാരണത്തിൽ ഓരോരുത്തരുടെയും സംഭാവന പ്രധാനമാണെന്നും ധാമി പറഞ്ഞു. ഏക് ഭാരത് ശ്രേഷ്ഠ ഭാരതത്തിന്റെ നേതൃത്വത്തിലാണ് പരിപാടി സംഘടിപ്പിച്ചത്.

ജില്ലാ ജയിലിലെ വേദാന്ത ഫൗണ്ടേഷന്റെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന വിവിധ സ്ഥാപനങ്ങൾ മുഖ്യമന്ത്രി പരിശോധിച്ചു. കൂടാതെ അദ്ദേഹം തടവുകാരെ സന്ദർശിക്കുകയും ചെയ്തു. ജയിലിൽ നിർമിക്കുന്ന ഉൽപന്നങ്ങൾ ഭാവിയിൽ പ്രാദേശിക വിപണിയിലും വിൽപ്പന നടത്തുമെന്നും അദ്ദേഹം അറിയിച്ചു. ജയിലും സമൂഹത്തിന്റെ ഭാഗമാണെന്നും ജയിൽ വാസികൾ ജയിൽ ജീവിതം പശ്ചാതാപത്തിന്റെയും നവീകരണത്തിന്റെയും പാതയായി കാണണമെന്നും മുഖ്യമന്ത്രി പരാമർശിച്ചു.

ജയിലുകളിൽ മയക്കുമരുന്ന് ഉപയോഗിക്കുന്നതായി ആരോപണങ്ങളുണ്ട്. അത് ജയിൽ ഭരണത്തിന് വലിയ വെല്ലുവിളിയാണ്. സംസ്ഥാനത്തെ എല്ലാ ജയിലുകളിലും ലഹരിവിമുക്ത കാമ്പെയ്‌നുകൾ സംഘടിപ്പിക്കുമെന്ന് ധാമി കൂട്ടിച്ചേർത്തു.

Tags: CAMPAIGNutharakhant
Share
Tweet
SendShare

More News from this section

മീനാക്ഷിയമ്മനെ കാണാൻ മധുരയിലേക്ക് ഭക്തസാഗരം; 17 വർഷത്തെ ഇടവേളയ്‌ക്ക് ശേഷം സെപ്റ്റംബർ 17ന് മഹാകുംഭാഭിഷേകം, യാഗശാല പൂജകൾക്ക് സെപ്റ്റംബർ 11ന് തുടക്കം, ഒരുക്കങ്ങൾ അവസാനഘട്ടത്തിൽ

‘അമേരിക്ക ഭാരതത്തെ സ്വീകരിക്കുന്നു’; സർസംഘചാലക് മോഹൻ ഭാഗവതിന്റെ യുഎസ് സന്ദർശനത്തിന് ലഭിച്ച സ്വീകാര്യത ഹിന്ദുസമൂഹത്തിന്റെ വളർച്ചയുടെ അടയാളമെന്ന് ശ്രീധർ വെമ്പു

38 വർഷത്തെ സൈനിക സേവനം, ഇനി രാമക്ഷേത്രത്തിന്റെ ചുമതല; റിട്ട. എയർ മാർഷൽ ജിതേന്ദ്ര മിശ്ര ആദ്യ ട്രസ്റ്റ് സിഇഒ

ഫ്രാൻസും  ഇംഗ്ലണ്ടും ഇറ്റലിയും പ്ലീസ് സ്റ്റെപ്പ് ബാക്ക്! ലോക റാങ്കിംഗിൽ സുഗന്ധമുള്ള നേട്ടവുമായി ഇന്ത്യയുടെ സ്വന്തം നെയ്യ്

അഭിഭാഷകരെ ആക്രമിച്ചാൽ ഇനി 7 വർഷം വരെ തടവ്; ഒരു ലക്ഷം രൂപ പിഴയും, ഗോവയിൽ അഭിഭാഷക സംരക്ഷണ ബിൽ പാസാക്കി; വ്യാജപരാതി നൽകുന്നവർക്ക് ഒരു വർഷം വരെ തടവോ പിഴയോ അല്ലെങ്കിൽ രണ്ടും കൂടിയോ

യമുനയിലെ ശക്തമായ ഒഴുക്കില്‍ സൈനിക ബോട്ട് മറിഞ്ഞു; ജവാന്‍മാരെ കാണാതായതായി റിപ്പോര്‍ട്ട്; തിരച്ചില്‍ തുടരുന്നു

Latest News

കൂടത്തായി സെന്റ് മേരീസ് ഹൈസ്‌കൂളിൽ റാഗിങ്; ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ വാഷ്‌റൂമിൽ കൊണ്ടുപോയി മർദിച്ചതായി പരാതി, രണ്ട് സീനിയർ വിദ്യാർഥിനികൾക്ക് സസ്‌പെൻഷൻ

സിവിൽ എഞ്ചിനീയറിൽ നിന്ന് സന്യാസിയിലേക്ക്; ശ്രീരാമകൃഷ്ണ ആശ്രമത്തിലെ മുൻ മഠാധിപതി സ്വാമി ഗോലോകാനന്ദജി മഹാരാജ് സമാധിയായി

അഭിപ്രായം ഇരുമ്പുലക്കയല്ല: ക്ലിഫ് ഹൗസിലെത്തി കാന്തപുരം ഗ്രൂപ്പ് നേതാക്കൾ; സമ്മർദ്ദത്തിനൊടുവിൽ ഫേസ്ബുക്ക് പോസ്റ്റ് പിൻവലിച്ച് മുഖ്യമന്ത്രി; സതീശന്റെ നിലപാടില്ലായ്മ വീണ്ടും പുറത്ത്

*സംസ്ഥാനത്ത് ക്രിക്കറ്റ് ടൂറിസം പദ്ധതിയുമായി കെ.സി.എ; ഒരുങ്ങുന്നത് 1500 കോടിയുടെ നിക്ഷേപം

വന്ദേമാതരത്തിന്റെ പേരിൽ നടക്കുന്നത് വിദ്യാർത്ഥി സമരമല്ല, ഗുണ്ടാവിളയാട്ടം’;കോളജ് യൂണിയൻ തെരഞ്ഞെടുപ്പിന് രക്തസാക്ഷികളെ സൃഷ്ടിക്കാൻ ശ്രമം’ എസ്‌എഫ്‌ഐക്കെതിരെ കേരള സർവകലാശാലാ സിൻഡിക്കേറ്റ് അംഗങ്ങൾ

കേരള–തമിഴ്നാട് ഏകോപനത്തോടെ നവരാത്രി മഹോത്സവം; ആചാരങ്ങളിൽ മാറ്റമില്ല, സമാധാനപരമായ ആഘോഷത്തിന് സർക്കാർ സംവിധാനങ്ങൾ ഒരുമിച്ച് പ്രവർത്തിക്കും

വധശ്രമക്കേസിൽ ഒളിവിൽ; പോക്‌സോ കേസിൽ യൂട്യൂബർ ഖാദർ കരിപ്പൊടിയുടെ ജാമ്യം റദ്ദാക്കി, കോടതി നടപടി വിചാരണയ്‌ക്ക് ഹാജരാകാത്തതിനെ തുടർന്ന്

അഷ്ടമിരോഹിണി സെപ്റ്റംബർ 4ന്; ഇങ്ങനെ വ്രതമെടുത്താൽ ഇരട്ടിഫലമെന്ന് വിശ്വാസം; മന്ത്രജപം മുതൽ ക്ഷേത്രദർശനം വരെ, വ്രതപുണ്യം നേടാൻ ചെയ്യേണ്ടതും ഒഴിവാക്കേണ്ടതും

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies