ശൈശവ വിവാഹ നിയമ ലംഘനം; അസമിൽ അറസ്റ്റിലാകുന്നവർ സമാധാനത്തോടെ ജീവിക്കുന്ന ഒരു പ്രത്യേക സമുദായക്കാർ; സർക്കാർ നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ശൈശവ വിവാഹ നിയമ ലംഘനം; അസമിൽ അറസ്റ്റിലാകുന്നവർ സമാധാനത്തോടെ ജീവിക്കുന്ന ഒരു പ്രത്യേക സമുദായക്കാർ; സർക്കാർ നടപടി അം​ഗീകരിക്കാൻ കഴിയില്ലെന്ന് തൃണമൂൽ കോൺ​ഗ്രസ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 5, 2023, 06:20 am IST
Facebook
Twitter
WhatsAppTelegram

ഗുവാഹത്തി: ശൈശവ വിവാഹ നിയമം ലംഘിച്ച 1800-ലധികം പേർ ഇതിനോടകം അസമിൽ അറസ്റ്റിലായിട്ടുണ്ട്. ശൈശവ വിവാഹം എന്ന ദുരാചാരത്തിൽ നിന്ന് സംസ്ഥാനത്തെ പൂർണ്ണമായും മോചിപ്പിക്കുക എന്ന ലക്ഷ്യം വെച്ചുള്ള പ്രവർത്തനമാണ് അസമിൽ കഴിഞ്ഞ ഒരു മാസത്തോളമായി ഹിമന്ത ബിശ്വ ശർമ്മ സർക്കാർ നടപ്പാക്കി വരുന്നത്. ജനങ്ങൾക്കിടയിൽ നിന്നും വലിയ പിന്തുണയാണ് അസം സർക്കാരിന് ലഭിക്കുന്നത്. പെൺകുട്ടികൾക്ക് സ്വാതന്ത്ര്യം നൽകാനും സ്ത്രീകൾക്ക് നേരയുള്ള കടന്നു കയറ്റങ്ങൾക്ക് തടയിടുവാനും ഇത്തരം ശക്തമായ നടപടികൾ കൊണ്ട് സാധിക്കുമെന്നാണ് ജനങ്ങളുടെ പ്രതികരണം. എന്നാൽ, അസം സർക്കാരിന്റെ നടപടിയെ എതിർത്ത് രം​ഗത്ത് വന്നിരിക്കുകയാണ് തൃണമൂൽ കോൺ​ഗ്രസ്. ശൈശവ വിവാഹ നിയമം ലംഘിച്ചതിന്റെ പേരിൽ അറസ്റ്റിലായവരിലധികവും മുസ്ലിം സമുദായക്കാരാണ് എന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് അസം സർക്കാരിന്റെ നടപടി അവസാനിപ്പിക്കണമെന്ന് തൃണമൂൽ കോൺ​ഗ്രസ് ആവശ്യപ്പെടുന്നത്.

‘സർക്കാരിന്റെ നടപടിയെ ഞങ്ങൾ ശക്തമായി എതിർക്കുന്നു. ശൈശവ വിവാഹ നിയമം സർക്കാർ ദുരുപയോഗം ചെയ്യുകയാണ്. വർഷങ്ങളായി അസം മുഖ്യമന്ത്രി എന്താണ് ചെയ്യുന്നത്?. മുമ്പ് അദ്ദേഹം ഉറങ്ങുകയായിരുന്നോ. ഇപ്പോൾ എന്തിനാണ് ഈ നിയമം നടപ്പാക്കുന്നത്. അറസ്റ്റിലായവരിൽ പലരും പണ്ട് കുറ്റം ചെയ്തിട്ടുള്ളവരാണ്. ശൈശവ വിവാഹം നടത്തിയെങ്കിലും അവർ സമാധാനത്തോടെയും സന്തോഷത്തോടെയുമാണ് ജീവിക്കുന്നത്. പോലീസ് അറസ്റ്റു ചെയ്തവരിൽ അധികവും ഒരു പ്രത്യേക സമുദായത്തിൽ നിന്നുള്ളവരാണ്. ഇത് നല്ല സൂചനയല്ല. സർക്കാർ നടപടിയിൽ ഉടനടി ഇടപെടണമെന്ന് ഞങ്ങൾ സുപ്രീം കോടതിയോടും ഗുവാഹത്തി ഹൈക്കോടതിയോടും അഭ്യർത്ഥിക്കുകയാണ്’ എന്ന് തൃണമൂൽ കോൺഗ്രസ് അസം പ്രസിഡന്റ് റിപുൻ ബോറ പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് അസമിലെ എല്ലാ ജില്ലകളിലെയും സൂപ്രണ്ടുമാർ ഉൾപ്പെടെയുള്ള പോലീസ് വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരുമായി വീഡിയോ കോൺഫറൻസിലൂടെ സംസ്ഥാന വ്യാപകമായി ആരംഭിക്കുന്ന നടപടികളെക്കുറിച്ച് അസം മുഖ്യമന്ത്രി നിർദ്ദേശങ്ങൾ നൽകിയത്. സ്ത്രീകൾക്കെതിരെയുള്ള മാപ്പ് അർഹിക്കാത്ത തെറ്റാണ് ശൈശവ വിവാഹം. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങൾക്കെതിരെ ഒരു തരത്തിലുള്ള സഹിഷ്ണുതയും സർക്കാരും പോലീസും കാണിക്കില്ല എന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ വ്യക്തമാക്കിയിരുന്നു.

Tags: Himanta Biswa SarmaTrinamool CongressAssamchild marriage
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

കന്റോണ്‍മെന്റ് ഹൗസിന് പിന്നില്‍ തീപിടിത്തം; ആളപായമില്ല

എറണാകുളത്ത് ലഹരിവേട്ട; എംഡിഎംഎയും ഹെറോയിനുമായി നിരവധി പേര്‍ പിടിയില്‍

വിവാഹവാഗ്ദാനം നല്‍കി യുവതിയില്‍ നിന്ന് 16 ലക്ഷം തട്ടി; മലപ്പുറം സ്വദേശി പിടിയില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies