ലഖ്‌നൗ : യോഗി ആദിത്യനാഥ് ഭരണത്തിലെ ഊർജ്ജം കാണാൻ ഉത്തർപ്രദേശിലേക്ക് കാതോർത്ത് രാജ്യം. രണ്ടാമതും തുടർഭരണം ലഭിച്ച യോഗി ആദിത്യനാഥ് സർക്കാരിന്റെ ബജറ്റ് സമ്മേളനം ഫെബ്രുവരി 20 മുതൽ ആരംഭിക്കും.
ഫെബ്രുവരി 21 ന് 2023 – 2024ലേക്കുളള ബജറ്റ് നിയമസഭയിൽ അവതരിപ്പിക്കും. നിയമസഭാ സമ്മേളന തീയതി ഇന്നലെ വൈകുന്നേരം ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരിമാനിച്ചത്.
ബജറ്റ് സമ്മേളനത്തിന്റെ ആദ്യ ദിവസം ഇരുസഭകളുടേയും ഒരുമിച്ചുള്ള സമ്മേളനം നടക്കും. ബജറ്റ് സമ്മേളനത്തോടനുബന്ധിച്ച് ഗവർണർ ആനന്ദിബെൻ പട്ടേൽ ഫെബ്രുവരി 20ന് നിയമസഭയെ അഭിസംബോധന ചെയ്ത് സംസാരിക്കും.
Comments