ലക്നൗ: ഉത്തർപ്രദേശിലെ മീറ്റിൽ കുതിര വണ്ടിയും ട്രക്കും കൂട്ടിയിടിച്ചു.സംഭവത്തിൽ മൂന്ന് പേർ മരണപ്പെട്ടു.കുതിരയ്ക്കും മരണം സംഭവിച്ചു.വിവാഹത്തിൽ പങ്കെടുത്ത് മടങ്ങും വഴിയാണ് അപകടമുണ്ടായത്.
കില പരീക്ഷിത്ഗഢിൽ വിവാഹ ആഘോഷത്തിൽ പങ്കെടുത്ത് തിരിച്ച് വരുന്ന വഴി ഖർദോണി ഗ്രാമത്തിൽ വെച്ചാണ് അപകടമുണ്ടായത്. വൈക്കോൽ നിറച്ച ട്രക്ക് കുതിരവണ്ടിയുമായി കൂട്ടി ഇടിയ്ക്കുകയായിരുന്നു. സംഭവത്തിൽ മൂന്ന് സവാരിക്കാർക്കും കുതിരയ്ക്കും മരണം സംഭവിച്ചു.ട്രക്ക് ഡ്രൈവറുടെ അശ്രദ്ധയാണ് അപകടത്തിന് കാരണം
സംഭവത്തെ തുടർന്ന് പോലീസ് സ്ഥലത്തെത്തി. ഒളിവിലായ ട്രക്ക് ഡ്രൈവറെ ഉടൻ അറസ്റ്റു ചെയ്യുമെന്നും മൃതദേഹങ്ങൾ പോസ്റ്റ് മോർട്ടത്തിന് അയച്ചെന്നും പോലീസ് പറഞ്ഞു
Comments