പാലക്കാട്: പാർട്ടി ഫണ്ട് തിരിമറി നടത്തിയെന്ന പരാതിയിൽ കെടിഡിസി ചെയർമാൻ പി.കെ.ശശിക്കെതിരെ അന്വേഷണം നടത്താൻ സിപിഎം നേതൃത്വം. സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം പുത്തലത്ത് ദിനേശനെയാണ് ആരോപണം അന്വേഷിക്കാൻ പാർട്ടി നിയോഗിച്ചിരിക്കുന്നത്. സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദൻ പങ്കെടുത്ത പാലക്കാട് ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലാണ് തീരുമാനം.
ശശിക്കെതിരെ ഉയർന്ന ആരോപണങ്ങൾ പ്രാദേശിക ഘടകം പരിശോധിക്കുമെന്നായിരുന്നു നേതൃത്വം വ്യക്തമാക്കിയിരുന്നത്. എന്നാൽ പ്രതിഷേധം ശക്തമായതിനെ തുടർന്ന് അന്വേഷണ കമ്മീഷനെ വെയ്ക്കാൻ പാർട്ടി സംസ്ഥാന നേതൃത്വം നിർബന്ധിതരാകുകയായിരുന്നു.
എംഎൽഎയായിരുന്ന പികെ ശശിക്കെതിരെ പീഡന ആരോപണങ്ങൾ ഉൾപ്പെടെ മുൻപ് ഉയർന്നിരുന്നു. എന്നാൽ ശശിയെ സംരക്ഷിക്കുന്ന നിലപാടാണ് സംസ്ഥാന നേതൃത്വം സ്വീകരിച്ചത്. എകെ ബാലനും പികെ ശ്രീമതിയും ഉൾപ്പെട്ട അന്നത്തെ അന്വേഷണ കമ്മീഷൻ നൽകിയ റിപ്പോർട്ട് വൻ വിമർശനങ്ങൾക്ക് വഴിവെച്ചിരുന്നു
Comments