ഡെറാഡൂൺ : ആറ് പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ച് ഉത്തരാഖണ്ഡ് മുഖ്യമന്ത്രി പുഷ്കർ സിംഗ് ധാമി. അഞ്ച് ജില്ലകളിലായാണ് പോലീസ് സ്റ്റേഷനുകളുടെ ഉദ്ഘാടനം നിർവഹിച്ചത്. ഉദ്ഘാടന വേളയിൽ എൻസിസി കേഡറ്റുകളുമായും അദ്ദേഹം സംവദിച്ചു.
വികസന പ്രവർത്തനങ്ങൾക്കായി 94 കോടി 28 ലക്ഷം രൂപയുടെ പദ്ധതികൾക്കും അദ്ദേഹം തുടക്കം കുറിച്ചു. അന്തിയോദയ ഫ്രീ ഗ്യാസ് റീഫിൽ സ്കീമിന്റെ ഉദ്ഘാടനവും അദ്ദേഹം നിർവ്വഹിച്ചു. പദ്ധതിയ്ക്ക് തുടക്കമിടുന്ന വേളയിൽ സംസ്ഥാനത്തെ എല്ലാ മന്ത്രിമാരെയും എംഎൽഎമാരെയും ഉദ്ഘാടന വേളയിൽ ഓൺലൈൻ വഴി പങ്കെടുപ്പിച്ചിരുന്നു.
ഗ്രാമപ്രദേശങ്ങളുടെ സ്ഥിതിഗതികൾ അവലോകനം ചെയ്യുകയും ചെയ്തു അദ്ദേഹം. ഗ്രാമങ്ങളുടെ വികസനത്തിനായി സമഗ്ര പദ്ധതികൾ ആവിഷ്കരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Comments