തിരുവനന്തപുരം : സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ നിന്നുള്ള സാമ്പിള്‍ പരിശോധനയില്‍ മാരകരോഗങ്ങള്‍ക്ക് കാരണമാകുന്ന അഫ്ളാടോക്സിൻ പാലില്‍ കണ്ടെത്തി. വിവിധ ജില്ലകളില്‍ നിന്ന് ശേഖരിച്ച 10 % സാമ്പിളിലാണ് അഫ്ളാടോക്സിൻ ഭക്ഷ്യസുരക്ഷാ വകുപ്പ് കണ്ടെത്തിയത്. കേടായ കാലിത്തീറ്റ നല്‍കുന്നത് മൂലം പാലില്‍ ഉണ്ടാകുന്ന വിഷമാണിത്. കാന്‍സര്‍ അടക്കം മാരക രോഗങ്ങള്‍ക്ക് അഫ്ളാടോക്സിൻ കാരണമാകും.
പാസ്ചറൈസെഷനെയും സ്റ്ററിലൈസേഷനെയും അതിജീവിക്കുന്ന രാസവസ്തുവാണ് അഫ്ലാടോക്സിൻ M1, അതിനാൽ പാലിലെ മലിനീകരണത്തിന്റെ അളവ് കുറയ്ക്കുക എളുപ്പമല്ല . ഈ വിഷവസ്തു ക്രീമിലേക്കും വെണ്ണയിലേക്കും പെട്ടെന്ന് മാറില്ല, എന്നാൽ തൈര്, സോഫ്റ്റ് ചീസ് തുടങ്ങിയ കൊഴുപ്പ് കുറഞ്ഞ മറ്റ് പാലുൽപ്പന്നങ്ങളിലേക്ക് മാറുകയും ചെയ്യും .
Comments