മഹാശിവരാത്രി ; ശിവക്ഷേത്രങ്ങൾ ഭക്തി സാന്ദ്രം; ശിവരാത്രി വിശേഷങ്ങൾ അറിയാം
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

മഹാശിവരാത്രി ; ശിവക്ഷേത്രങ്ങൾ ഭക്തി സാന്ദ്രം; ശിവരാത്രി വിശേഷങ്ങൾ അറിയാം

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 18, 2023, 11:48 am IST
FacebookTwitterWhatsAppTelegram

ന്യൂഡൽഹി : മഹാശിവരാത്രി പ്രമാണിച്ച് രാജ്യത്തെ ശിവക്ഷേത്രങ്ങൾ ഭക്തി സാന്ദ്രം. വാരണാസിയിലെ കാശി വിശ്വനാഥക്ഷേത്രം മുതൽ ഒഡീഷയിലെ ഭുവനേശ്വർ ശ്രീ ലിംഗരാജ ക്ഷേത്രം വരെ ഭക്തജന തിരക്കിൽ വൻ വർദ്ധനവാണുള്ളത്. പുലർച്ചെ മുതൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലെ ശിവക്ഷേത്രങ്ങളിലേക്ക് ഭക്തർ ഒഴുകുകയാണ്.
കാശി വിശ്വനാഥ ക്ഷേത്രത്തിലും ഇന്ന് രാവിലെ ‘ഭസ്മ ആരതി’ നടന്നു. മഹാരാഷ്‌ട്രയിലെ ബാബുൽനാഥ് ക്ഷേത്രത്തിലും വലിയ ഭക്തജന പ്രവാഹമാണ് അനുഭവപ്പെട്ടത്.

‘മഹാശിവരാത്രി ദിനത്തിൽ പരമേശ്വരന്റെ അനുഗ്രഹം വാങ്ങാൻ ഞങ്ങൾ ഇവിടെയെത്തി. എല്ലാ വർഷവും തടസ്സമില്ലാതെ ഭഗവാൻ ശങ്കരന്റെ അരികിലെത്താൻ എനിക്ക് സാധിക്കുന്നുണ്ട്’. വാരണാസിയിലെത്തിയ ഒരു ഭക്തൻ പറഞ്ഞു. ‘മഹാശിവരാത്രിയിൽ ഭഗവാൻ ലിംഗരൂപത്തിൽ ഭക്തർക്ക് മുൻപിൽ പ്രത്യക്ഷപ്പെടുന്നു. ഞങ്ങൾ അദ്ദേഹത്തെ തേടിവന്ന് ആരാധിക്കുന്നു’.ബാബുൽനാഥ് ക്ഷേത്രത്തിലെ സന്ദർശകൻ പറഞ്ഞു.

ഒഡീഷയിലെ ഭുവനേശ്വറിലെ 1,100 വർഷം പഴക്കമുള്ള ശ്രീ ലിംഗരാജ ക്ഷേത്രം അനേകം വിളക്കുകൾ കൊണ്ട് അലങ്കരിച്ചിരിക്കുകയാണ് . ഇന്ത്യയിലുടനീളം ആഘോഷിക്കപ്പെടുന്ന ഏറ്റവും മഹത്തായ ഹൈന്ദവ ആഘോഷങ്ങളിൽ ഒന്നാണ് മഹാശിവരാത്രി. ഈ ദിവസം രാജ്യത്തിന്റെ എല്ലാ ശിവക്ഷേത്രങ്ങളിലും ശിവരാത്രി മഹോത്സവം വിപുലമായാണ് നടത്തുന്നത്. ശിവന്റെ മഹത്തായ രാത്രി എന്നർഥമുള്ള മഹാരാത്രി ദിനത്തിൽ പരമേശ്വരൻ താണ്ഡവം നടത്തുന്നു എന്ന വിശ്വാസത്തോടെയാണ് ഭക്തർ ശിവരാത്രി ദിനം ആഘോഷിക്കുന്നത്. ശിവരാത്രി ഉത്സവങ്ങൾ ശിവന്റെയും ശക്തിയുടെയും സംഗമത്തെ അടയാളപ്പെടുത്തുന്നു. ശിവ-ശക്തിയുടെ സ്നേഹത്തിന്റെയും ഒരുമയുടെയുംപ്രതീകമായാണ് ഓരോ ശിവരാത്രിയും കണക്കാക്കപ്പെടുന്നത്.

ഒഡീഷയിലെ പ്രസിദ്ധമായ ശിവക്ഷേത്രങ്ങളിൽ, പുരിയിലെ ലോക്‌നാഥ് ക്ഷേത്രം, ഭുവനേശ്വറിലെ ലിംഗരാജ് ക്ഷേത്രം, കട്ടക്കിലെ ധബലേശ്വർ ക്ഷേത്രം, ധേങ്കനാലിലെ കപിലേശ്വർ ക്ഷേത്രം, ബാലസോറിലെ പഞ്ചലിംഗേശ്വർ ക്ഷേത്രം, ഭദ്രകിലെ ബാബ അഖണ്ഡലമണി ക്ഷേത്രം, നയാഗഢിലെ ലഡുകേശ്വർ ക്ഷേത്രം, കാരാപുട്ടിലെ ഗുപ്തേശ്വർ ക്ഷേത്രം തുടങ്ങീ ഏകദേശം ആയിരം വർഷം പഴക്കമുള്ള വിവിധ ക്ഷേത്രങ്ങളിലേക്ക് ലക്ഷക്കണക്കിന് ഭക്തരാണ് ശിവരാത്രി ദിനത്തിൽ എത്തുന്നത്.

Tags: DelhiSIVA TEMPLEmaha sivarathri
ShareTweetSendShare

More News from this section

ഫ്‌ലൈഓവര്‍ നിര്‍മ്മാണത്തിനിടെ ക്രെയിന്‍ മറിഞ്ഞുവീണു; അഞ്ച് തൊഴിലാളികള്‍ അടിയില്‍ പെട്ടതായി ആശങ്ക

രാജ്യസഭാ തിരഞ്ഞെടുപ്പ്: ബിജെപി സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചു; സതീഷ് പൂനിയയും തരുണ്‍ ചുഗും പട്ടികയില്‍

ഗുരുഗ്രാം നഗരസഭാ ഓഫിസിനും പഞ്ചാബിലെ ക്ഷേത്രങ്ങള്‍ക്കും ബോംബ് ഭീഷണി; പിന്നില്‍ ഖാലിസ്ഥാന്‍ ഗ്രൂപ്പെന്ന് ഇമെയില്‍; സുരക്ഷ ശക്തമാക്കി പോലീസ്

പശ്ചിമ ബംഗാളില്‍ വാഗ്ദാനങ്ങള്‍ നിറവേറ്റുന്നത് തുടര്‍ന്ന് സുവേന്ദു സര്‍ക്കാര്‍; സ്ത്രീകള്‍ക്ക് പ്രതിമാസം 3000 രൂപ ധനസഹായം നല്‍കുന്ന അന്നപൂര്‍ണ യോജന പദ്ധതിക്ക് തുടക്കമായി

ചെന്നൈയിൽ വൻ തീപിടുത്തം; നൂറിലധികം കാറുകൾ കത്തിനശിച്ചു

കർണാടക മുഖ്യമന്ത്രി ഡി കെ ശിവകുമാർ ഭഗവാൻ പരമശിവന്റെ രൂപത്തിൽ; ഫോട്ടോ വിവാദത്തിൽ

Latest News

കേരളത്തിന്റെ കടക്കെണി: എല്‍.ഡി.എഫും യു.ഡി.എഫും ഒരുപോലെ ഉത്തരവാദികളെന്ന് ബി.ജെ.പി

ഇന്ത്യന്‍ ക്രിക്കറ്റില്‍ നിന്ന് കെ.എസ് ഭരത് വിരമിച്ചു; ഇനി ശ്രദ്ധ വിദേശ ഫ്രാഞ്ചൈസി ലീഗുകളില്‍

മലപ്പുറത്ത് അപൂര്‍വ്വ ഇനം പാമ്പിന്റെ കടിയേറ്റു; ആന്റി വെനം കിട്ടിയില്ല; ഏഴു വയസ്സുകാരന്‍ മരിച്ചു

ഓണ്‍ലൈന്‍ ആപ്പും ക്യുആര്‍ കോഡും; അക്ബര്‍ അലി കൊച്ചിയിലെ ഹൈടെക് സെക്‌സ് റാക്കറ്റ് തലവന്‍; ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കി പോലീസ്

ഫിറ്റ്നസ് പരിശോധന കഴിഞ്ഞത് രണ്ടാഴ്‌ച്ച മുൻപ്; വിദ്യാർത്ഥികളുമായി പോകുന്നതിനിടെ സ്കൂള്‍ ബസിന്റെ വാതിൽ അടര്‍ന്ന് വീണു

ശസ്ത്രക്രിയ കഴിഞ്ഞ രോഗിയുടെ കാലില്‍ പുഴുവരിച്ച സംഭവം; ഡ്യൂട്ടി ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

ഹിന്ദു യുവാക്കൾ ശേഷിയില്ലാത്തവരാണ്; മുസ്ലിങ്ങൾ ഇക്കാര്യത്തിൽ മിടുക്കരാണ്; പെൺകുട്ടികൾ മുസ്ലിം യുവാക്കളുടെ കൂടെ പോകുന്നു എന്ന് പറഞ്ഞ് ബഹളമുണ്ടാക്കാൻ ഇവർക്ക് നാണമില്ലേ: വിവാദ പരാമർശവുമായി നിവേദിത മേനോൻ

കളിക്കളത്തില്‍ എ.ഐ വിപ്ലവം; സാങ്കേതികക്കരുത്തില്‍ പുത്തന്‍ ലോകകപ്പ് ഒരുങ്ങുന്നു

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies