മുംബൈ: മഹാരാഷ്ട്രയുടെ 23-മത് ഗവർണറായി രമേഷ് ബെയ്സ് ഇന്ന് സത്യപ്രതിജ്ഞ ചെയ്തു. മുംബൈ രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എസ് വി ഗംഗപൂർവാല സത്യവാചകം ചൊല്ലികൊടുത്തു. മറാത്തി ഭാഷയിലാണ് ബെയ്സ് സത്യവാചകം ചൊല്ലിയത്. മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ ചടങ്ങിൽ പങ്കെടുത്തു. അടൽ ബിഹാരി വാജ്പേയ് സർക്കാരിൽ പരിസ്ഥിതി, വനം വകുപ്പ് കേന്ദ്ര സഹമന്ത്രിയായിരുന്നു രമേഷ് ബെയ്സ് . ത്രിപുരയിലും ജാർഖണ്ഡിലും ഗവർണറായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
Comments