ഷിംല: ഹിമാചൽ പ്രദേശിൽ ഭൂചലനം. ധർമ്മശാലയിൽ നിന്ന് 56 കിലോമീറ്റർ വടക്കുഭാഗത്താണ് റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ഉണ്ടായത്. ഭൂമിയുടെ ഉപരിതലത്തിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയിലാണ് പ്രഭവകേന്ദ്രം. രാത്രി 10:38 നാണ് ഭൂചലനമുണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
കഴിഞ്ഞ ദിവസം തുർക്കിയിൽ വീണ്ടും ഭൂചലനമുണ്ടായിരുന്നു. റിക്ടർ സ്‌കെയിലിൽ 6.4 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ദക്ഷിണ തുർക്കിയിലെ ഹതായ് പ്രവിശ്യയിലാണ് സംഭവിച്ചത്.
നേരത്തെ ഫെബ്രുവരി 19 ന് ആന്ധ്രാപ്രദേശിൽ നേരിയ തോതിലുള്ള ഭൂചലനം രേഖപ്പെടുത്തിയിരുന്നു. 3.4 സെക്കൻഡുകൾ നീണ്ട ചലനത്തിൽ ആളപായമില്ല. ആന്ധ്രയിലെ നന്ദിഗ്രാമിലായിരുന്നു ഭൂചലനം ഉണ്ടായത്. കഴിഞ്ഞ ദിവസം രാവിലെ 7.13-നായിരുന്നു ഭൂചലനം. തുടർന്ന് പ്രദേശവാസികൾ പരിഭ്രാന്തിയിലാവുകയും വീടുകളിൽ നിന്ന് തെരുവുകളിലേക്ക് ഓടുകയും ചെയ്തു.
അതേ ദിവസം തന്നെ മധ്യപ്രദേശിൽ ഭൂചലനം രേഖപ്പെടുത്തി. റിക്ടർ സ്‌കെയിലിൽ 3.0 തീവ്രതയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഇൻഡോറിന് തെക്കുപടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ധാറാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. 10 കിലോ മീറ്റർ ആഴത്തിൽ രേഖപ്പെടുത്തിയ ഭൂചലനം ഉച്ചയ്‌ക്ക് ഒരു മണിയോടെയാണ് ഉണ്ടായതെന്ന് നാഷണൽ സെന്റർ ഫോർ സീസ്‌മോളജി അറിയിച്ചു.
Comments