റായ്പൂർ : ഛത്തീസ്ഗഡില്‍ പോലീസ് ഉദ്യോഗസ്ഥനെ കമ്മ്യൂണിസ്റ്റ് ഭീകരര്‍ വെട്ടിക്കൊലപ്പെടുത്തി. ഹെഡ് കോൺസ്റ്റബിളായ പിണ്ടി റാം വെട്ടിയെയാണ് ഭീകരര്‍ ക്രൂരമായി കൊലപ്പെടുത്തിയത്. ബിജാപൂര്‍ ജില്ലയില്‍ കഴിഞ്ഞ ദിവസം രാത്രിയോടെയായിരുന്നു സംഭവം.
ഭൈരംഗഡ് പോലീസ് സ്റ്റേഷൻ പരിധിയിലെ കദേനാർ ഗ്രാമത്തിലാണ് പിണ്ടി റാം വെട്ടിയെ അജ്ഞാതരായ കമ്മ്യൂണിസ്റ്റ് ഭീകരര്‍ കഴുത്തറുത്ത് ക്രൂരമായി കൊലപ്പെടുത്തിയതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മരിച്ച പോലീസുകാരനെ ദന്തേവാഡ ജില്ലയിലെ പോലീസ് ലൈനിലാണ് നിയമിച്ചത്. സഹോദരന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കാൻ അദ്ദേഹം കദേനാർ ഗ്രാമത്തിലേക്ക് പോയതായിരുന്നു. വിവാഹ ഘോഷയാത്രയിൽ പങ്കെടുത്ത ശേഷം അടുത്തുള്ള ഗ്രാമത്തിൽ വിശ്രമിക്കുന്നതിനിടെ കമ്മ്യൂണിസ്റ്റ് ഭീകരരുടെ സംഘം വീട്ടിൽ അതിക്രമിച്ച് കയറി കഴുത്തറുത്ത് കൊലപ്പെടുത്തുകയായിരുന്നെന്ന് ദന്തേവാഡ എഎസ്പി ആർ കെ ബർമൻ പറഞ്ഞു.
Comments