ഇറ്റാനഗർ : ആന്ധ്രാപ്രദേശിലെ വിജയവാഡയിൽ ഭരണകക്ഷി പാർട്ടി വൈഎസ്ആർ കോൺഗ്രസ് അനുയായികളും പ്രതിപക്ഷമായ തെലുങ്കുദേശം പാർട്ടി അനുയായികളും തമ്മിൽ ഏറ്റുമുട്ടി. പ്രദേശത്ത് വൻ സംഘർഷാവസ്ഥാ തുടരുകയാണ്.
വൈഎസ്സിആർപി സംഘം ടിഡിപിയുടെ പ്രാദശിക ഓഫീസ് ആക്രമിക്കുകയും വാഹനങ്ങൾ തീയിട്ട് നശിപ്പിക്കുകയും ചെയ്തിരുന്നു. സംഭവത്തെ തുടർന്ന് വിജയവാഡ വിമാനത്താവളത്തിൽ നിന്ന് ഏഴ് കിലോമീറ്റർ അകലെ ഗണ്ണവാരം ടൗണിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. ടിഡിപി അനുഭാവികൾ പ്രദേശത്തെ വൈഎസ്സിആർപി ഓഫീസിലേക്ക് മാർച്ച് നടത്താൻ ശ്രമിച്ചെങ്കിലും പോലീസ് തടഞ്ഞു.
സംഭവത്തിൽ ടിഡിപി ദേശീയ വക്താവ് കൊമ്മിറെഡി പട്ടാഭിരാമൻ ഉൾപ്പടെ 13 പേരെ അറസ്റ്റ് ചെയ്തു. പ്രദേശത്തെ സ്ഥിതിഗതികൾ കൂടുതൽ നിയന്ത്രണ വിധേയമാക്കുന്നതിനായി നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുകയാണ്. അക്രമവുമായി ബന്ധപ്പെട്ട് നാല് കേസുകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നതെന്ന് ജില്ലാ പോലീസ് മേധാവി ജോഷ്വ അറിയിച്ചു. ടിഡിപിയിൽ നിന്ന് പരാതിയൊന്നും ലഭിക്കാത്തതിന്റെ പശ്ചാത്തലത്തിൽ അക്രമങ്ങളുടെ ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കേസെടുത്തുവെന്ന് അദ്ദേഹം പറഞ്ഞു.
Comments