ന്യൂഡൽഹി : ഡൽഹിയിൽ ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാൾ പിടിയിൽ. വടക്കുപടിഞ്ഞാറൻ ഡൽഹിയിൽ തോക്ക് ചൂണ്ടി ബാങ്ക് കൊള്ളയടിക്കാൻ ശ്രമിച്ചയാളാണ് പോലീസിന്റെ പിടിയിലായത്. കഴിഞ്ഞ ദിവസം ഗുജ്റവാലയിലെ മോഡൽ ടൗണിലെ എച്ച്ഡിഎഫ്സി ബാങ്കിലാണ് സംഭവം.
പണം പിൻവലിക്കാൻ എന്ന വ്യാജേനയാണ് ഇയാൾ ബാങ്കിൽ കയറിപറ്റിയത്. തുടർന്ന് ബാങ്ക് ഉദ്യോഗസ്ഥരോട് പണം മാറാൻ ചെക്ക് ആവശ്യപ്പെടുകയായിരുന്നു. അതിനു പിന്നാലെ അയാളുടെ കയ്യിൽ കരുതിയിരുന്ന തോക്ക് പുറത്തെടുക്കുകയും തുടരെ മുകളിലേക്ക് വെടിയുതിർക്കുകയും ചെയ്തു. ഉടൻ ബാങ്ക് അധികൃതർ പോലീസിൽ വിവരമറിയിക്കുകയും പോലീസ് സ്ഥലത്തെത്തി പ്രതിയെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പ്രതിയുടെ പക്കലിൽ നിന്ന് ഒരു ഓട്ടോമാറ്റിക് പിസ്റ്റലും, രണ്ട് മാഗസിനുകളും കണ്ടെടുത്തു. അഞ്ച് തവണ പ്രതി പിസ്റ്റൽ ഉപയോഗിച്ച് വെടിയുതിർത്തു എന്ന് പോലീസ് അറിയിച്ചു.
Comments