ലോകത്തെ എല്ലാ പ്രതിസന്ധികൾക്കും ഇന്ത്യയിൽ പരിഹാരമുണ്ട് :ബിൽ ഗേറ്റ്‌സ്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News India

ലോകത്തെ എല്ലാ പ്രതിസന്ധികൾക്കും ഇന്ത്യയിൽ പരിഹാരമുണ്ട് :ബിൽ ഗേറ്റ്‌സ്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Feb 23, 2023, 12:22 pm IST
Facebook
Twitter
WhatsAppTelegram

ആഗോള തലത്തിൽ ഉയർന്നു വരുന്ന പ്രതിസന്ധികൾക്ക് പരിഹാരം കാണാൻ ഇന്ത്യയിലൂടെ സാധിക്കുമെന്ന് മൈക്രോ സോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ്. ‘ഗേറ്റ്‌സ് നോട്ട്’ എന്ന ബ്ലോഗിലൂടെയാണ് ഇന്ത്യയെ കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അദ്ദേഹം പങ്കുവെച്ചത്. ആഗോള തലത്തിൽ ഏത് രാജ്യത്തിനും സധൈര്യം ആശ്രയിക്കാവുന്ന രാജ്യമായി ഇന്ത്യ മാറി. കാലാവസ്ഥാ വ്യതിയാനം, ആഗോള താപനം, ആരോഗ്യം എന്നീ മേഖലകളിൽ രാജ്യം നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. ബിൽഗേറ്റ്‌സ് ഫൗണ്ടേഷൻ ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടുമായി ചേർന്ന് നടത്തുന്ന പ്രവർത്തനങ്ങളും ബ്ലോഗിൽ വ്യക്തമാക്കുന്നുണ്ട്. പ്രധാനമന്ത്രി നരേന്ദ്രമോദിയും ബിൽ ഗേറ്റിസിന്റെ ബ്ലോഗ് പങ്കുവെച്ചിട്ടുണ്ട്.

ഇന്ത്യ തദ്ദേശിയമായി വികസിപ്പിച്ചെടുത്ത റൊട്ടാ വൈറസ് വാക്‌സിൻ ഇതിന് ഉദാഹരണമാണ്. ശിശുമരണ നിരക്ക് ഏറ്റവും കൂടുതൽ റൊട്ടാ വൈറസ് പരത്തുന്ന അതിസാരം മൂലമാണ്. ഇതിനെതിരെ കുറഞ്ഞ സമത്തിനുള്ളിൽ വാക്‌സിൻ വികസിപ്പിക്കാൻ ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് സാധിച്ചു. മറ്റ് രാജ്യങ്ങൾക്ക് കുറഞ്ഞ നിരക്കിൽ വാക്‌സിൻ ലഭ്യമാക്കാനും ഇന്ത്യയ്‌ക്ക് സാധിക്കുന്നുണ്ട്. ദ്രുതഗതിയിലാണ് വാക്‌സിൻ നിർമ്മാണ കേന്ദ്രങ്ങളും വിതരണ ശ്രംഖലയും ഇന്ത്യ ഒരുക്കിയത്. ബിൽ ഗേറ്റസ് ഫൗണ്ടേഷൻ ദൗത്യത്തിൽ പങ്കു ചേർന്ന കാര്യവും ബിൽ ഗേറ്റ്‌സ് സൂചിപ്പിക്കുന്നുണ്ട്. 2021 -ഓടെ ഒരു വയസ്സിൽ താഴെയുള്ള 83 ശതമാനം കുഞ്ഞുങ്ങൾക്കും വാക്‌സിൻ നൽകാൻ സാധിച്ചതിലൂടെ അഭിമാനർഹമായ നേട്ടമാണ് ഇന്ത്യ കൈവരിച്ചത്.

രാജ്യത്തിന്റെ കാർഷിക മേഖലയിൽ കൈവരിച്ച നേട്ടങ്ങളും ബ്ലോഗിൽ എടുത്ത് പറയുന്നുണ്ട്. കാലാവസ്ഥ വ്യതിയാനം, പട്ടിണി എന്നി പ്രതിസന്ധികൾക്ക് ശാശ്വത
പരിഹാരം കാണാൻ ലോകത്തിന് ഇതുവരെ സാധിച്ചിട്ടില്ല. ഇന്ത്യൻ അഗ്രിക്കൾച്ചർ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ടിലെ ( ഐഎആർഐ) ശാസ്ത്രജ്ഞൻമാരിൽ തനിക്ക് പ്രതീക്ഷയുണ്ടെന്നും ഗേറ്റസ് വ്യക്തമാക്കുന്നു. വരൾച്ചയെ അതിജീവിക്കുന്ന അത്യുത്പാദന ശേഷിയുള്ള വെള്ളക്കടല വികസിപ്പിക്കാൻ ഗവേഷണ കേന്ദ്രത്തിന് സാധിച്ചു. ആഗോള താപനം മൂലം കാർഷിക ഉത്പാദനം കുത്തനെ ഇടിയുന്ന കാലത്ത് പുതിയ കണ്ടെത്തലുകൾ ലോകത്തിന് പുത്തൻ ദിശാബോധമാണ് നൽകുന്നതെന്ന് അദ്ദേഹം പറയുന്നു.

കുറഞ്ഞ കാലേയളവിൽ രാജ്യം കൈവരിച്ച നേട്ടങ്ങൾ അക്കമിട്ടു നിരത്തുന്നുണ്ട് ഗേറ്റസ് തന്റെ ബ്ലോഗിൽ. പോളിയോ നിർമ്മാർജ്ജന യജ്ഞം, എച്ച്‌ഐവി എന്നീ മേഖലകളിൽ ആസൂത്രിതമായ പ്രവർത്തനമാണ് ഫലം കണ്ടത്. ദാരിദ്ര നിർമ്മാർജ്ജനം, മാലിന്യസംസ്‌ക്കരണം, വ്യക്തി ശുചിത്വം എന്നീ രംഗങ്ങളിൽ മികച്ച പുരോഗതിയാണ് രാജ്യം നേടിയെടുത്തത്. നിരവധി വെല്ലുവിളികൾ അതിജീവിച്ചാണ് ഇന്ത്യ നിലവിലെ നേട്ടങ്ങളിലേക്ക് എത്തിച്ചേർന്നത്.

ആഗോള താപനത്തിനൊപ്പം ജീവിക്കാൻ ജനങ്ങളെ പ്രാപ്തരാക്കാനുള്ള ശ്രമങ്ങളിൽ ഇന്ത്യ ലോകത്തിന് തന്നെ മാതൃകയാണ്. കാലാവസ്ഥ വ്യതിയാനത്തിനെതിരായ പ്രവർത്തനങ്ങളിലൂടെ ഭൂമിയുടെ ആരോഗ്യം വീണ്ടെടുക്കാൻ ഇന്ത്യയുമായി കൈകോർത്ത് പ്രവർത്തിക്കണമെന്ന് ബിൽ ഗേറ്റ്‌സ് ലോകരാജ്യങ്ങളോട് അഭ്യർത്ഥിച്ചു. വരുന്ന ആഴ്ചയിൽ ഇന്ത്യയിൽ എത്തുന്ന ഗേറ്റ്‌സ്, സംരംഭകരുമായും  ശാസ്ത്രജ്ഞരുമായും സംവദിക്കും. സന്ദർശ വേളയിൽ ‘ബ്രേക്ക് ത്രൂ എനർജി’ പ്രതിനിധി വൈദ്യുത് മോഹനുമായി കൂടിക്കാഴ്ച നടത്തുന്നുമെന്നും അദ്ദേഹം വ്യക്തമാക്കി. കാർഷിക മാലിന്യങ്ങളിൽ നിന്നും ജൈവ ഇന്ധനം വികസിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സ്ഥാപനമാണ് ബ്രേക്ക് ത്രൂ എനർജി.

 

 

Tags: Narendra ModiBILL GATES
Share
Tweet
SendShare

More News from this section

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

ഡല്‍ഹിയില്‍ ലാന്‍ഡ് ചെയ്യുന്നതിനിടെ എമിറേറ്റ്‌സ് വിമാനത്തില്‍ പക്ഷിയിടിച്ചു; ദുബായ് സര്‍വീസ് വൈകും

Latest News

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

ശബരിമല, മാളികപ്പുറം മേല്‍ശാന്തിമാരെ ഇന്ന് നറുക്കെടുപ്പിലൂടെ തിരഞ്ഞെടുക്കും; ഏഴ് പേര്‍ അന്തിമ പട്ടികയില്‍

എളമക്കരയില്‍ റെയില്‍വേ ട്രാക്കില്‍ യുവാവിന്റെ മൃതദേഹം; കൊലപാതകമെന്ന് കണ്ടെത്തല്‍, ഭാര്യയും മകളും അറസ്റ്റില്‍

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies