കൊല്ലം : കൊല്ലം നാവായിക്കുളം വഴി പിണറായി വിജയൻ യാത്ര ചെയ്യുന്നു എന്നുള്ള കാരണം പറഞ്ഞു ബിജെപിക്കാരനായ പഞ്ചായത്ത് മെമ്പറെ പോലീസ് പിടികൂടി കരുതൽ തടങ്കലിൽ വെച്ചു. നാവായിക്കുളം പഞ്ചായത്ത് മെമ്പർ ജിഷ്ണു എസ് ഗോവിന്ദനാണ് ഈ ദുരവസ്ഥ. ഭാരതീയ യുവ മോർച്ച മണ്ഡലം പ്രസിഡന്റ് കൂടി ആണ് ജിഷ്ണു .
പഞ്ചായത്തിലെ തൊഴിലുറപ്പു പദ്ധതിയുമായി ബന്ധപ്പെട്ട സോഷ്യൽ ഓഡിറ്റിംഗ് നടത്തിക്കൊണ്ടിരിക്കുകയായിരുന്ന ജിഷ്ണുവിനെ അടിയന്തിരമായി കാണണം എന്ന് പറഞ്ഞു പോലീസ് സ്റ്റേഷനിലേക്ക് വിളിപ്പിക്കുകയായിരുന്നു. എസ് എച്ച് ഓ ആണ് വിളിച്ചത്. അവിടെ എത്തിയ ശേഷം മുഖ്യമന്ത്രി കടന്നു പോകുന്നത് വരെ കരുതൽ തടങ്കലിൽ വെക്കുകയായിരുന്നു.
മുഖ്യമന്ത്രിയുടെ യാത്രയുടെ പേരിൽ പൊതുപ്രവർത്തകരെ തടങ്കലിൽ വെക്കുന്നതും കറുത്ത ഷർട്ടിട്ട നിരപരാധികളെ പീഡിപ്പിക്കുന്നതും കേരളത്തിൽ പതിവാകുകയാണ്.
Comments