ദിസ്പൂർ : അഗർത്തല സെക്ടർ അസം റൈഫിൾസിന്റെ രാധാനഗർ ബറ്റാലിയൻ 10.4 കോടി വിലമതിക്കുന്ന ഹെറോയിൻ കണ്ടെടുത്തു. ഇൻസ്പെക്ടർ ജനറൽ അസം റൈഫിൾസിന്റെ നേതൃത്വത്തിലാണ് 2.6 കിലോഗ്രാം ഹെറോയിൻ കണ്ടെടുത്തത്. രാധാനഗർ ബറ്റാലിയനിലെ സേനാംഗങ്ങളും കച്ചമുദ്ര പോലീസ് ഉദ്യോഗസ്ഥരും സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഹെറോയിനുമായി സംഘത്തെ പിടികൂടിയത്.
തുടർ നടപടികൾക്കും അന്വേഷണത്തിനുമായി പിടിച്ചെടുത്ത ലഹരി ഉത്പന്നങ്ങൾ സോനായി പോലീസ് സ്റ്റേഷനിലേക്ക് കൈമാറി. കഴിഞ്ഞ ദിവസം സമാന രീതിയിൽ ഹെറോയിനുമായി പിടികൂടിയ പ്രതികളെ ചോദ്യം ചെയ്തപ്പോൾ ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിലാണ് തിരച്ചിൽ തുടർന്നത്. സമീപകാലത്ത് പ്രദേശത്ത് നിന്നും കണ്ടെത്തിയ ഏറ്റവും വലിയ മയക്കുമരുന്ന് വേട്ടയാണ് ഇതെന്ന് അധികൃതർ അറിയിച്ചു.
മയക്കുമരുന്ന് കടത്തിലൂടെ ലഭിക്കുന്ന പണം രാജ്യത്തിന്റെ സുരക്ഷയ്ക്ക് ഭീഷണിയാവുന്ന തരത്തിൽ ഭീകരവാദ പ്രവർത്തനങ്ങൾക്ക് ഉപയോഗിക്കുന്നതായി രഹസ്യവിവരം ലഭിച്ചിരുന്നു. ദേശീയ സുരക്ഷ ഉറപ്പാക്കുന്നതിനും സമൂഹത്തിൽ നിന്ന് മയക്കുമരുന്ന് ഉന്മൂലനം ചെയ്യുന്നതിനുമുള്ള പ്രതിബദ്ധതയാണ് സേന ഇതിലൂടെ ഉയർത്തുന്നത്.
Comments