ചണ്ഡീഗഡ്: ഗുരുഗ്രാമിലെ ഖേർക്കി ദൗളയിൽ വസ്തുവ്യാപാരിക്ക് വെടിയേറ്റു. ഇയാളെ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഗുരുഗ്രാമിലെ ഖേർക്കി ദൗളയിൽ വസ്തു ഇടപാടുകാരനായി ജോലിചെയ്യുന്ന മോനു എന്ന യുവാവിനാണ് അജ്ഞാതന്റെ വെടിയേറ്റത്.
ഗുരുതരമായ പരിക്കുകളോടെ മോനു ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്. കൃത്യം നടത്തിയ ആളെയോ സംഭവത്തിന് പിന്നിലെ ഉദ്ദേശ്യമോ വ്യക്തമായിട്ടില്ല. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Comments