ന്യൂഡൽഹി : വനിത മാദ്ധ്യമപ്രവർത്തകയോട് മോശമായി പെരുമാറിയ യൂബർ ഓട്ടോറിക്ഷ ഡ്രൈവർക്കെതിരെ കേസെടുത്ത് ഡൽഹി പോലീസ്. പ്രതികളെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പുരോഗമിച്ചുകൊണ്ടിരിക്കുകയാണെന്ന് അധികൃതർ അറിയിച്ചു.
ഡൽഹിയിൽ എൻഎഫ്‌സിയിൽ നിന്ന് യാത്ര ചെയ്യുന്നതിനിടയിലാണ് മാദ്ധ്യമപ്രവർത്തകയോട് ഡ്രൈവർ മോശമായി പെരുമാറിയത്. സംഭവത്തെ തുടർന്ന് ഭാരത് നഗർ സ്വദേശിയായ യുവതി പോലീസ് സ്‌റ്റേഷനിലെത്തി പരാതി നൽകുകയായിരുന്നു.
പ്രതികൾക്കെതിരെ ഇന്ത്യൻ ശിക്ഷ നിയമത്തിലെ 509 വകുപ്പ് പ്രകാരം എഫ്‌ഐആർ രജിസ്റ്റർ ചെയ്തതായി പോലീസ് അറിയിച്ചു. സംഭവത്തിൽ ഡൽഹിയിലെ വനിത കമ്മീഷൻ ഉദ്യോഗസ്ഥയും ഇടപെട്ടു. യൂബർ ഇന്ത്യയ്‌ക്കും ഡൽഹി പോലീസിനും വനിത കമ്മീഷൻ കത്തയച്ചിട്ടുണ്ട്. ഡ്രൈവറുടെ മോശമായ പെരുമാറ്റം സംബന്ധിച്ച കാര്യങ്ങൾ മാദ്ധ്യമപ്രവർത്തക ട്വിറ്റ് ചെയ്തിരുന്നു.
Comments