കണ്ണൂർ: കാർ കത്തി ദമ്പതികൾ മരിച്ച സംഭവത്തിൽ ഫൊറൻസിക്ക് റിപ്പോർട്ട് പുറത്ത് വന്നു. കാറിൽ നിന്ന് കണ്ടെടുത്ത കുപ്പിയിൽ പെട്രോൾ തന്നെയാണ് ഉണ്ടായിരുന്നതെന്ന് റിപ്പോർട്ടിൽ പറയുന്നു. കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിലാണ് കാറിൽ നിന്നും കണ്ടെടുത്ത വസ്തുക്കൾ സംബന്ധിച്ച വിവരങ്ങൾ ഉള്ളത്.
ഫെബ്രുവരി രണ്ടിനാണ് കണ്ണൂരിൽ കാറിന് തീപിടിച്ച് ദമ്പതികളായ പ്രജിത്തും റിഷയും മരിച്ചത്. പ്രസവവേദനയെത്തുടർന്ന് ജില്ലാ ആശുപത്രിയിലേക്ക് പോകുകയായിരുന്ന വഴിയിലാണ് അപകടം ഉണ്ടായത്. കാറിന്റെ പിൻസീറ്റിലുണ്ടായിരുന്ന റീഷയുടെ ഏഴ് വയസുകാരിയായ മകൾ ശീ പാർവ്വതി, അച്ഛൻ വിശ്വനാഥൻ, അമ്മ ശോഭന, മകൾ ഇളയമ്മ സജ്‌ന എന്നിവർ രക്ഷപ്പെട്ടിരുന്നു. കണ്ണൂരിലെ അഗ്നിരക്ഷ ഓഫീസിന് മുന്നിലെത്തിയപ്പോഴാണ് സ്റ്റിയറിങിന്റെ അടിയിൽ നിന്നും തീ കത്തിയത്.
അപകടത്തിന് പിന്നാലെ കാറിൽ പെട്രോൾ കുപ്പികൾ സൂക്ഷിച്ചിരുന്നതായി പ്രചരണമുണ്ടായിരുന്നു. എന്നാൽ കാറിൽ കുടിവെള്ളവും ആശുപത്രിയിലേക്ക് ആവശ്യമായ വസ്ത്രങ്ങളുമാണ് ഉണ്ടായിരുന്നതെന്ന് കുടുംബം വ്യക്തമാക്കിയിരുന്നു.
Comments