തിരുവനന്തപുരം: കാട്ടാക്കടയിൽ സ്ത്രീകൾ മാത്രമുള്ള വീട്ടിൽ കയറി അതിക്രമം.കാട്ടാക്കട സ്വദേശി സുരേഷ് കുമാറിന്റെ വീടാണ് തീയിട്ട് നശിപ്പിച്ചത്.സംഭവത്തിൽ സുരേഷ് കുമാറിന്റെ ബന്ധു അജയകുമാറിനെ പോലീസ് അറസ്റ്റ് ചെയ്തു.
രാവിലെ എട്ടുമണിയോടുകൂടിയാണ് അജയകുമാർ സുരേഷ് കുമാറിന്റെ വീട്ടിലെത്തി ഭീഷണിപ്പെടുത്തുകയും അസഭ്യം വിളിക്കുകയും ചെയ്തത്.ഗൃഹനാഥനായ സുരേഷ് കുമാർ വീട്ടിൽ ഇല്ലാത്ത സമയത്താണ് അജയകുമാർ വീട്ടിലെത്തി അതിക്രമങ്ങൾ കാണിച്ചത്.അഞ്ചു വയസ്സായ പെൺകുട്ടിയക്ക് നേരെ കത്തി വീശുകയും അസഭ്യം വിളിക്കുകയും ചെയ്തു തുടർന്ന് വീട്ടിലെ സാധനങ്ങൾ തല്ലിപ്പൊളിക്കുകയും കുട്ടികളുടെ പുസ്തകങ്ങളും മറ്റ് തടി ഉപകരണങ്ങളും തീയിട്ടു നശിപ്പിച്ചു.
അക്രമങ്ങൾ കൂടാതെ ഇളയ കുട്ടിയെ മർദ്ദിക്കാൻ ശ്രമിച്ചതായും പരാതിയുണ്ട്. സംഭവത്തെ തുടർന്ന് അയൽപക്കക്കാർ ഓടി കൂടുകയായിരുന്നു. തുടർന്ന് ഇവർ പോലീസിനെയും അഗ്നി രക്ഷാ സേനയെയും വിവരം അറിയിച്ചു. ജയകുമാറും സുരേഷ് കുമാറും ബന്ധുക്കളാണെന്നും വഴിതർക്കത്തെ തുടർന്ന് കഴിഞ്ഞ ദിവസങ്ങളിൽ പ്രശ്നങ്ങൾ നടന്നിരുന്നുവെന്നുമാണ് വിവരം.
വീടിനുള്ളിലേക്ക് കയറിയ അജയകുമാർ സുരേഷിന്റെ ഭാര്യയും റിട്ട. അദ്ധ്യാപികയുമായ പത്മജയെ മർദ്ദിച്ചു. തടയാനെത്തിയ മകളെയും കുട്ടിയെയും അടിച്ചു. ഇവർ പുറത്തേക്ക് ഓടിയപ്പോൾ വീടിനു തീയിടുകയായിരുന്നു. വീടിന്റെ ജനലുകളും വാതിവും അക്രമി തകർത്തു.
Comments