സുരേഷ് ഗോപിയുടെ നന്മയെ തിരിച്ചറിയുന്നത് പൊതുസമൂഹമാണ്; കണ്ണൂരില്‍ കണ്ണുരുട്ടുന്നത് പോലെ ഗോവിന്ദന്‍ തൃശൂരില്‍ വന്ന് കണ്ണുരുട്ടേണ്ട: ബി. ഗോപാലകൃഷ്ണൻ
Thursday, June 4 2026
  • Careers
  • About Us
  • Contact Us
Janam TV
Advertisement
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News Kerala

സുരേഷ് ഗോപിയുടെ നന്മയെ തിരിച്ചറിയുന്നത് പൊതുസമൂഹമാണ്; കണ്ണൂരില്‍ കണ്ണുരുട്ടുന്നത് പോലെ ഗോവിന്ദന്‍ തൃശൂരില്‍ വന്ന് കണ്ണുരുട്ടേണ്ട: ബി. ഗോപാലകൃഷ്ണൻ

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 6, 2023, 08:13 pm IST
FacebookTwitterWhatsAppTelegram

തൃശൂർ: നടൻ സുരേഷ് ഗോപിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളിലെ നന്മയെ തിരച്ചറിയുന്നത് പൊതുസമൂഹമാണെന്ന് ബിജെപി സംസ്ഥാന ഉപാദ്ധ്യക്ഷൻ ബി. ഗോപാലകൃഷ്ണൻ. എം.വി ഗോവിന്ദന്റെ പ്രസ്താവന സുരേഷ് ഗോപിക്ക് സമൂഹത്തിൽ ലഭിക്കുന്ന അംഗീകാരത്തിൽ നിന്ന് ഉടലെടുത്ത വിഭ്രാന്തിയുടെ ജല്പനങ്ങളാണെന്ന് ഗോപാലകൃഷ്ണൻ പറഞ്ഞു. ചാരിറ്റിയെ രാഷ്‌ട്രീയമായി കണക്കുകൂട്ടേണ്ട എന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പരാമർശത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

‘സാമൂഹിക പ്രവര്‍ത്തനമാണ് രാഷ്‌ട്രീയം എന്നാണ് ബി.ജെ.പിയുടെ വിചാരധാര. അതുകൊണ്ടാണ് അഴിമതി ഇല്ലാതെ ബിജെപിക്ക് ഭരിക്കാന്‍ കഴിയുന്നതും പാവപ്പെട്ടവര്‍ക്ക് വേണ്ടി നിസ്വാര്‍ത്ഥമായി പ്രവര്‍ത്തിക്കാന്‍ കഴിയുന്നതും. സിപിഎമ്മിന് രാഷ്‌ട്രീയം അടവ് നയത്തിന്റേയും അടിച്ചമര്‍ത്തലിന്റേയും സമീപനമാണ്. സുരേഷ് ഗോപിയുടെ ജീവകാരണ്യ പ്രവര്‍ത്തനങ്ങളിലെ നന്മയെ തിരിച്ചറിയുന്നത് പൊതുസമൂഹമാണ്. അവര്‍ക്ക് വേണ്ടിയാണ് അദ്ദേഹം സാമൂഹികസേവനം ചെയ്യുന്നത്. 365 ദിവസവും സാമൂഹികസേവനം അനുഷ്ഠിക്കുവാന്‍ ഈശ്വരന്‍ അദ്ദേഹത്തിന് ആരോഗ്യം നല്‍കട്ടെ’.

‘365 ദിവസം ജീവകാരുണ്യ പ്രവര്‍ത്തനം നടത്തിയാലും സുരേഷ് ഗോപി ജയിക്കില്ലന്ന സിപിഎം സംസ്ഥാന സെക്രട്ടറിയുടെ പ്രസ്താവന കോണ്‍ഗ്രസ്സിന് വോട്ട് വിറ്റ് സുരേഷ് ഗോപിയെ പരാജയപ്പെടുത്താനുള്ള ഒളി അജന്‍ഡയുടെ തുറന്ന് പറച്ചിലാണ്. 365 ദിവസം സാമൂഹികസേവനം നടത്തുന്ന ഒരാളെ ജയിപ്പിക്കണോ വേണ്ടയോ എന്ന് തിരുമാനിക്കുന്നത് ജനങ്ങളാണ്. തോല്‍പ്പിക്കും എന്നാണ് എം.വി ഗോവിന്ദന്‍ പറഞ്ഞതിന്റെ അര്‍ത്ഥം. കണ്ണൂരില്‍ കണ്ണുരുട്ടുന്നത് പോലെ തൃശൂരില്‍ വന്ന് കണ്ണുരുട്ടേണ്ട. ഗോവിന്ദന്‍ മാസ്റ്റര്‍ കണ്ണുരുട്ടിയാല്‍ ഭയപ്പെടുന്നവരല്ല ശക്തന്റെ തട്ടകത്തിലെ തൃശൂര്‍ക്കാര്‍ എന്ന് മനസ്സിലാക്കിയാല്‍ നന്ന്’ എന്നും ​ഗോപാലകൃഷ്ണൻ പറഞ്ഞു.

Tags: Suresh Gopib gopalakrishnan
ShareTweetSendShare

More News from this section

കേരളത്തിന് എയിംസ്: സംസ്ഥാനത്തിന്റെ പുതിയ നിലപാട് സ്വാഗതാര്‍ഹം; 5 സ്ഥലങ്ങളുടെ പട്ടിക നല്‍കണമെന്ന് സുരേഷ് ഗോപി

തപസ്യ അക്ഷരോത്സവം ആലുവയില്‍ ജൂണ്‍ 5, 6 തീയതികളില്‍

ഇലക്ട്രിക് ഓട്ടോയിലിരുന്ന് കളിക്കുന്നതിനിടെ സ്റ്റാർട്ടായി; ഓട്ടോയും മൂന്ന് വയസ്സുകാരിയും കിണറ്റിൽ വീണു

താമരശ്ശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം; മള്‍ട്ടി ആക്സില്‍ വാഹനങ്ങള്‍ക്ക് രാവിലെ 6 മുതല്‍ രാത്രി 8 വരെ കര്‍ശന നിരോധനം

മഴ കനക്കും; സംസ്ഥാനത്ത് നാളെ മുതല്‍ കാലവര്‍ഷം എത്തിയേക്കുമെന്ന് പ്രവചനം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ ഏഴ് ജില്ലകളിലും ഓറഞ്ച് അലര്‍ട്ട്

കൂട്ടിയിട്ട് കത്തിച്ചാൽ ഇങ്ങനെയിരിക്കും; കോടികൾ വിലവരുന്ന കഞ്ചാവും എംഡിഎംഎയും തൃശൂർ സിറ്റി പൊലീസ് തീയിട്ട് നശിപ്പിച്ചു

Latest News

ഇന്ത്യയുടെ ആകാശക്കരുത്ത് കൂട്ടാന്‍ റഷ്യയില്‍ നിന്ന് നാലാമത്തെ എസ്-400 സ്‌ക്വാഡ്രന്‍ എത്തി; പാകിസ്ഥാനെ വിറപ്പിച്ച ‘സുദര്‍ശന്‍’ ഉടന്‍ വിന്യസിക്കും

സാമ്പത്തിക പ്രതിസന്ധിയും വിമാനത്താവള നിയന്ത്രണങ്ങളും; മാഞ്ചസ്റ്ററിലേക്കുള്ള സര്‍വീസുകള്‍ താത്കാലികമായി നിര്‍ത്തിവെക്കാന്‍ ഇന്‍ഡിഗോ

ഇന്ത്യന്‍ ടി20 ടീമില്‍ വന്‍ അഴിച്ചുപണിക്ക് സാധ്യത; സൂര്യകുമാറിന് പകരം ശ്രേയസ് അയ്യര്‍ പുതിയ ക്യാപ്റ്റനായേക്കും

ഫ്രഞ്ച് ഓപ്പണില്‍ അട്ടിമറി; ലോക ഒന്നാം നമ്പര്‍ താരം സബാലങ്കയെ വീഴ്‌ത്തി ഡയാന ഷ്‌നൈഡര്‍ സെമിയില്‍

കര്‍ണാടക മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് ഡി.കെ. ശിവകുമാര്‍; ആശംസ അറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി

തിരിച്ചടിച്ച് കുവൈത്ത്: രണ്ട് ഇറാന്‍ നയതന്ത്രജ്ഞരെ പുറത്താക്കി; 24 മണിക്കൂറിനകം രാജ്യം വിടാന്‍ കര്‍ശന നിര്‍ദ്ദേശം

ഡി-കമ്പനിയെ പുനരുജ്ജീവിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്ക് തിരിച്ചടി: ദാവൂദ് അനുയായിയുടെ പ്രധാന സഹായി മുംബൈയില്‍ പിടിയില്‍

ഇറാന്റെ കുവൈറ്റ് വിമാനത്താവള ആക്രമണം: ഒരു ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു; മൂന്ന് പേര്‍ക്ക് പരിക്ക്; മേഖലയില്‍ യുദ്ധസമാന സാഹചര്യം

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies