ആദ്യമായി ആറ്റുകാലമ്മയ്ക്ക് പൊങ്കാല സമർപ്പിച്ച് നടി സ്വാസിക. ‘തിരുവനന്തപുരത്ത് ഷൂട്ട് നടക്കുമ്പോൾ ഒരുപാട് ആർട്ടിസ്റ്റുകൾ പൊങ്കാല ഇടാൻ പോകുന്നത് കണ്ടിട്ടുണ്ട്. അന്നൊന്നും പോകാൻ സാധിച്ചില്ല. ഇന്ന് അമ്മയും, ചിറ്റമാരും എല്ലാമായി സകുടുംബമാണ് പൊങ്കാലയിടാൻ എത്തിയിരിക്കുന്നത്. കുറേ നാളത്തേക്ക് പൊങ്കാലയുടെ ഈ എനർജി ഒപ്പമുണ്ടാകും. രണ്ട് അരിവച്ചിട്ടുള്ള പായസമാണ് ഞാൻ തയാറാക്കുന്നത്.-സ്വാസിക പറഞ്ഞു.
ഇനിയും അമ്മയ്ക്ക് പൊങ്കാലയിടണമെന്ന് തന്നെയാണ് അഗ്രഹം. സാധാരണ വെയിലത്ത് ഇറങ്ങുമ്പോൾ പോകണോ വേണ്ടയോ എന്നൊക്കെ ആലോചിക്കാറുണ്ട്. പക്ഷേ ഇവിടെ അതൊന്നും കുഴപ്പമാകുന്നില്ല. വെയിലാണെങ്കിലും ഭക്ഷണം വെള്ളവും ഒന്നുമില്ലാതെയാണെങ്കിലും നിൽക്കുന്നതിൽ പ്രശ്നമില്ല. ചൂടൊന്നും പ്രശ്നമാവില്ലെന്നും സ്വാസിക പറഞ്ഞു.
കൊറോണ മഹാമാരിയ്ക്ക് ശേഷം നടത്തപ്പെടുന്ന ആദ്യത്തെ പൂർണ പൊങ്കാലയ്ക്കാണ് ഇന്ന് അന്തപുരി സാക്ഷ്യം വഹിക്കുന്നത്. നാരീലക്ഷങ്ങളാണ് പൊങ്കാല അർപ്പിക്കാനായി വന്നുചേർന്നിരിക്കുന്നത്. എല്ലാ വർഷവും മുടങ്ങാതെ എത്തുന്ന താരങ്ങളുമുണ്ട്. എല്ലാ വർഷത്തേയും പോലെ ഇത്തവണ മലയാളത്തിന്റെ പ്രിയ നടി ചിപ്പിയുമെത്തിയിട്ടുണ്ട്.
Comments