ശുക്രൻ മേട രാശിയിലേക്കും ബുധൻ മീനം രാശിയിലേക്കും സഞ്ചരിക്കുന്ന കാലം ആകയാൽ പ്രകൃതിയിൽ പല വിധത്തിൽ ഉള്ള സാംക്രമിക രോഗങ്ങൾ പടരാൻ സാധ്യതയുണ്ട് . വ്യക്തി ശുചിത്വം വളരെ യധികം ശ്രദ്ധിക്കേണ്ട കാലമാണ്. ജലദോഷം മുതൽ ഗ്രന്ഥികളെ ബാധിക്കുന്ന രോഗങ്ങളും ത്വക്ക് രോഗങ്ങളും സകലവിധത്തിലുള്ള പകര്ച്ച വ്യാധികളും തല പൊക്കും. വൃത്തിയുള്ള സാഹചര്യത്തിൽ തയാറാക്കിയത് എന്ന് ഉറപ്പുള്ള ഭക്ഷണം മാത്രം കഴിക്കുക. പല തരത്തിലുള്ള വിധേയത്വം ഇല്ലാത്ത, അഹങ്കാരത്തോടെ ചോദിച്ചു വാങ്ങുകയോ കിട്ടാതെ വരുമ്പോൾ പിടിച്ചു പറിക്കുകയോ ചെയുന്ന, “beg, borrow, steal” സ്വഭാവം ജനങ്ങളിൽ പ്രകടമാകുന്ന കാലഘട്ടം ആണ്. ഉന്നത പദവിയിൽ ഇരിക്കുന്നവർക് സമൂഹത്തിൽ അപവാദം കേൾക്കുക, കനത്ത കേസ് വഴക്കിൽ കുടുങ്ങുക, ശിക്ഷ ലഭിക്കുക തുടങ്ങി സ്ഥാന ഭ്രംശത്തിനു വരെ യോഗം കാണുന്നു. അഗ്നിഭയം തുടങ്ങി പ്രകൃതിനാശം വരെ സാധ്യത. പ്രതീക്ഷിക്കാത്ത കനത്ത മഴ ചിലപ്പോൾ സംഭവിക്കാം. ചോതി, വിശാഖം, അനിഴം, തൃക്കേട്ട, മൂലം, പൂരാടം, ഉത്രാടം നക്ഷത്രക്കാർ പിറന്നാൾ ദിവസം നിശ്‌ചയമായും ക്ഷേത്ര ദർശനം നടത്തി വഴിപാട് നടത്തുക.
മാർച്ച് 15നു മീന മാസാരംഭം, മീന രവി സംക്രമം, മാർച്ച് 18 നു പാപമോചാനി ഏകാദശി ഒക്കെയാണ് പ്രധാന ദിനങ്ങൾ. ഉത്സവങ്ങളിൽ 12 ന്നു ഗുരുവായൂർ, മലയാലപുഴ ആറാട്ടും, 15ന്നു കൊല്ലൂർ രഥോത്സവും, കോട്ടയം തിരുനക്കര കൊടിയേറ്റും, 18ന്ന് കൊടുങ്ങലൂർ കോഴിക്കല്ല് മുടലും മുഖ്യം.
ഓരോ നക്ഷത്രങ്ങളുടെ പൊതു ഫലം താഴെപറയുന്നു. ജാതക പ്രകാരം ഉള്ള ദശാകാലം അനുസരിച്ചു അനുഭവങ്ങളിൽ ഏറ്റ കുറച്ചിൽ ഉണ്ടാകാം:
അശ്വതി:
കുടുംബത്തിൽ മംഗളകര്മങ്ങൾക്കു സാധ്യത, തൊഴിൽ വിജയം, അന്യ ജനങ്ങളാൽ പ്രസിദ്ധി ഒക്കെ സംഭവിക്കാം. പ്രണയം പൂവണിയാൻ സാധ്യത.
ഭരണി
അന്യസ്ത്രീ ബന്ധം ഉണ്ടാവാൻ സാധ്യത. സൂക്‌ഷിച്ചു കൈകാര്യം ചെയുക. ഉന്നത ജനങ്ങളിൽ നിന്നോ ഗവണ്മെന്റ് സംബന്ധമായോ പ്രശ്നങ്ങൾ ഉണ്ടാകും. ചതിയിൽ പെടാതെ സൂക്ഷിക്കുക. ബന്ധുജന ഹാനി ശത്രുത ഒക്കെ കൊണ്ട് വളരെ മോശം അനുഭവങ്ങൾ ആയിരിക്കും.
കാർത്തിക
തൊഴിൽ വിജയം കാണുന്നു എങ്കിലും വരവിൽ കവിഞ്ഞ ചെലവ് ഉണ്ടാകും. ചിലർക്ക് കീർത്തി, ധനനേട്ടം, സ്ത്രീ സുഖം എന്നിവായും അനുഭവത്തിൽ വരും, സമ്മിശ്ര അനുഭവം ആയിരിക്കും ഈ ആഴ്‌ച്ച.
രോഹിണി
വ്യവഹാരങ്ങളിൽ വിജയം, നല്ല സുഹൃത്തുക്കൾ പുതിയതായി ഉണ്ടാകുക, ചെയുന്ന കാര്യങ്ങൾ ലാഭകരം ആയി അവസാനിക്കുക ഒക്കെയാണ് പൊതു ഫലം. എന്നാൽ രാഹുവിന്റെ പന്ത്രണ്ടാം ഭാവത്തിൽ ഉള്ള നിൽപ് ഉദര രോഗങ്ങൾ വിഷ ഭയം എന്നിവയ്‌ക്കും സാധ്യത കാട്ടുന്നു. ഭക്ഷ്യവിഷബാധ ഉണ്ടാകാതെ സൂക്ഷിക്കുക.
മകയിര്യം
സഞ്ചാരശീലം, അന്യദേശ വാസം , വാതരോഗം, ഉദരരോഗം, എന്നിവക്കു സാധ്യത. എന്നാൽ വെളുത്ത പക്ഷമാകയാൽ സാമ്പത്തിക ഉന്നതി, ചെയുന്ന പ്രവർത്തനങ്ങൾ ലാഭകരമായി തീരുക ,കീർത്തി എന്നിവക്കും സാധ്യത.
തിരുവാതിര
വ്യവഹാര പരാജയം, എന്തിലും തടസങ്ങൾ, പ്രതീഷിക്കാത്ത സംഭവ വികാസങ്ങൾ ഒക്കെയും സാധ്യത. ഉദര രോഗം, കുടുംബ ബന്ധു അയൽക്കാർ ഒക്കെ ആയി അഭിപ്രായ വ്യത്യാസം ഫലത്തിൽ വരാം . മൗനം പാലിച്ചു രക്ഷനേടാൻ ഉപദേശിക്കുന്നു.
പുണർതം
കുടുംബ ജനങ്ങളുമായി അഭിപ്രായ വ്യത്യാസം, ഭാര്യ ഭർതൃ സന്താന സുഖക്കുറവ്, ജല ഭയം, ഉറക്കക്കുറവ്, ദുസ്വപ്‌ന ങ്ങൾ കണ്ടു ഞെട്ടി എഴുന്നേൽക്കുക, ഉദര രോഗത്തിന് സാധ്യത. ക്ഷമാശീലം ഗുണം ചെയ്യും.
പൂയം
ദീർഘനാൾ ആയി അലട്ടിരുന്ന രോഗങ്ങൾക്കു ശാന്തി, ശത്രു ശാന്തി, വാഹന ഭാഗ്യം, സമ്മാനങ്ങൾ ലഭിക്കുക തുടങ്ങി നല്ല സമയം. ശയന സുഖവും ഫലത്തിൽ വരാം.
ആയില്യം
ശത്രുക്കളിൽ നിന്നും ദുരിതം, രോഗാദി ദുരിതങ്ങൾ, സുഹൃത്തുക്കൾ വഴി അപവാദം ഒക്കെയും ഫലം. ചിലർക്ക് ഭക്ഷണ ഭാഗ്യം അനുഭവത്തിൽ വരാം.
മകം
മനഃസന്തോഷം, സ്ത്രീകളും ആയി അടുത്ത് ഇടപഴകുവാൻ അവസരം, രോഗശാന്തി, തൊഴിൽ വിജയം, ധനലാഭം, ശരീര ചൈതന്യം വർധിക്കുക, ഈശ്വര വിശ്വാസം വർധിക്കുക മുതലായ ഫലങ്ങൾ കൊണ്ട് മികച്ച ആഴ്ച ആയിരിക്കും.
പൂരം
എന്ത് കാര്യങ്ങൾക്കും മനസോടെ ഇറങ്ങി പുറപ്പെടുക, ധൈര്യം, ചിന്താശേഷി, സൽ സൗഹൃദങ്ങൾ ഉണ്ടാവുക, ധനനേട്ടം, വാഹനഭാഗ്യം, ശയനസുഖം ഒക്കെയും അനുഭവപ്പെടും.
ഉത്രം
കൃഷി പക്ഷി മൃഗാദികൾക്കു നാശം, ഭാര്യാ ഭർതൃ സന്താനങ്ങളും ആയി കലഹം, അപമാനം, ധനനഷ്ടം, നേത്ര രോഗങ്ങൾ, സന്താനങ്ങൾക്ക് രോഗം ഒക്കെയും വരാൻ സാധ്യത.
അത്തം
കാര്യാ തടസം, മനോരോഗം, ദേശം വിട്ടു പോകേണ്ട അവസ്ഥ, ബന്ധു ജന വിരോധം, വ്യവഹാരങ്ങളിൽ പെട്ടുപോകാനും സാധ്യത കാണുന്നു.
ചിത്തിര
ദുർചിന്ത, മനോദുഃഖം, അമിത ആഡംബരപ്രിയം, വരവിൽ കവിഞ്ഞ ചെലവ്, ഭാഗ്യഹാനി, അലച്ചിൽ എന്നിവക്ക് സാധ്യത.
ചോതി
രോഗാധിദുരിതങ്ങൾക്ക് അവസാനം, ആരോഗ്യ പുരോഗതി, പുതിയ നല്ല സുഹൃത്തുക്കളെ ലഭിക്കുക, ധനനേട്ടം, സ്ഥാനപ്രാപ്തി, നല്ല പേര് കേൾക്കാൻ ഉള്ള യോഗം, സമ്മാന ഭാഗ്യം, ലൈംഗീക സുഖം, ഭക്ഷണ സുഖം ഒക്കെയും ഫലം.
വിശാഖം
ഭൂമി ദ്രവ്യ നഷ്ടം, ലഹരിയിൽ ആസക്തി, കുടുംബ ബന്ധു ജനങ്ങൾ ആയി അഭിപ്രായ വ്യത്യാസം, സംശയ രോഗം, കാര്യതടസം, യാത്രാക്ലേശം എന്നിവ ഫലം.
അനിഴം
വിവാഹ തടസം, മനോദുഃഖം, തൊഴിൽ തടസം, അലച്ചിൽ, അന്യസ്ത്രീ ബന്ധം, രോഗാതി ദുരിതങ്ങൾ എന്നിവ ഫലം.
തൃക്കേട്ട
അന്യ ജനങ്ങളെ സഹായിക്കുവാൻ ഉള്ള അവസരം വരും; എന്നാൽ ചിന്തിച്ചു തനിക്കു ദോഷം വരാത്ത പ്രവർത്തിക്കുക, കേസ് വഴക്കുകളിൽ പെടാതെ സൂക്ഷിക്കുക. ആമാശയ സംബന്ധമായ രോഗം, മനസിന് ഭയം ഉണ്ടാകുന്ന അനുഭവങ്ങൾ, മറ്റ് ഉദര രോഗങ്ങൾ, അപമാനത്തിനും സാധ്യത.
മൂലം
കുടുംബൈശ്വര്യം. ബന്ധു ജനങ്ങളിൽ നിന്നും നല്ല അനുഭവം, ആട ആഭരണ അലങ്കാര വസ്തുക്കളുടെ വർദ്ധനവ്, ഭാര്യാ ഭർതൃ ഐക്യം, ബന്ധു ജന സമാഗമം, പ്രേമകാര്യങ്ങൾക്കു അവസരം ഒക്കെയും ഫലം.
പൂരാടം
സന്താനക്ലേശം, പുത്രദുഃഖം, കുടുംബ കലഹം, മരണഭയം, പെട്ടന്ന് ഉണ്ടാകുന്ന ദോശ ഫലങ്ങൾ, മാനസിക ബുദ്ധിമുട്ടുകൾ, അരുതാത്ത പ്രവർത്തികൾ ചെയുക ഒക്കെ ഫലം.
ഉത്രാടം
ഉന്നത സ്ഥാന പ്രാപ്തി, ബിസിനെസ്സിൽ പുരോഗതി, മനസ്സിൽ വിചാരിക്കുന്ന കാര്യങ്ങൾ നടക്കുന്ന കാലം, തൊഴിൽ വിജയം, ധനലാഭം, ശരീരസുഖം, കുടുംബത്തിൽ മംഗള കർമം ഒക്കെയും ഫലം.
തിരുവോണം
ശത്രുഭയം, അധികാരികളിൽ നിന്നും തിക്താനുഭങ്ങൾ, ധന നാശം, പരാശ്രയം ഉണ്ടാകേണ്ട അവസ്ഥ, കുടുംബം വിട്ടു മാറി നിൽക്കേണ്ട അവസ്ഥ, സ്ഥാന ഭ്രംശം ഒക്കെയും ഫലം.
അവിട്ടം
ധനം ഭൂമി ലാഭം, വിദ്യയിൽ ഉന്നതി ഒക്കെ പൊതു ഫലം. ചിലർക്ക് ആലോചന ശേഷി നഷ്ടപ്പെട്ട് പെട്ടന്ന് ചെയുന്ന പ്രവർത്തികൾ മൂലം വളരെ ദോശ ഫലങ്ങളും സാധ്യത ഉണ്ട്.
ചതയം
ജയിൽ വാസം വരെ അനുഭവത്തിൽ വരാവുന്ന ആഴ്ച. കേസ് വഴക്കുകൾ ഒഴിവാക്കുക, സ്ഥാനഭ്രശം , പല തൊഴിൽ ചെയ്യണ്ട അവസ്ഥ, പ്രവർത്തങ്ങൾക്ക് അനുസരിച്ചുള്ള ഫലം ലഭിക്കാതെ ഇരിക്കുക, മാനഹാനി എന്നിവക്ക് സാധ്യത .
പൂരൂരൂട്ടാതി
സന്താന ഭാഗ്യം, ജീവിത സുഖം, സ്ഥാന മാനങ്ങൾ ലഭിക്കുക, ശത്രു ഹാനി, എവിടെയും വിജയം, അധികാര പ്രാപ്തി ഉള്ള തൊഴിൽ നേടാൻ ഉള്ള സാധ്യത ഒക്കെ ഫലം.
ഉതൃട്ടാതി
അന്യ ദേശ വാസം, സ്ത്രീകൾ മുഖേന അപവാദം, കബളിക്കപ്പെടുക, വിദ്യതടസം, ബുദ്ധിക്കു മന്ദത, ദുർപ്രവർത്തികൾ ചെയുവാൻ ഉള്ള അവസരം ഫലം.
രേവതി
തൊഴിൽ വിജയം, ഭാര്യാ ഭർത്യ ഐക്യം, എവിടെയും മാന്യതയും പ്രശസ്തിയും, അന്യ ജനങ്ങളാൽ ആദരിക്കപ്പെടുക, കൃഷിയിൽ നിന്നും ഗുണാനുഭവങ്ങൾ, കുടുംബ ബന്ധു ജനങ്ങളിൽ നിന്നും ഗുണാനുഭവങ്ങൾ അവാർഡുകൾ സമ്മാനങ്ങൾ ലഭിക്കാൻ ഉള്ള സാധ്യത ഒക്കെയും ഫലം.
ജയറാണി ഈ വി .
പാരമ്പര്യ ജ്യോതിഷ കുടുംബത്തിലെ അംഗം . ഇരുപതിലേറെ വർഷമായി ജ്യോതിഷം സംഖ്യാശാസ്ത്രം വാസ്തു ആചാര അനുഷ്ഠാന വിഷയങ്ങൾ കൈകാര്യം ചെയ്യുന്നു .
WhatsApp No : 9746812212
Weekly Prediction by Jayarani E.V / 2023 March 12to 18















