അഫ്ഗാനിസ്ഥാനിൽ താലിബാൻ ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു
Saturday, September 5 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home News World

അഫ്ഗാനിസ്ഥാനിൽ താലിബാൻ ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 11, 2023, 01:56 pm IST
Facebook
Twitter
WhatsAppTelegram

കാബൂൾ: അഫ്ഗാനിസ്ഥാനിലെ ബൽഖ് പ്രവിശ്യ ഗവർണർ ചാവേർ ആക്രമണത്തിൽ കൊല്ലപ്പെട്ടു. താലിബാൻ ഭരണകൂടത്തിനെതിരെ ശക്തമായ ജനകീയ പ്രതിഷേധങ്ങൾ ആളുന്നതിനിടയിലാണ് ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ തന്റെ ഔദ്യോഗിക കാര്യാലയത്തിൽ കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ഉത്തരവാദിത്വം ഒരു സംഘടനയും ഏറ്റെടുത്തിട്ടില്ല.

ബൽഖ് പ്രവിശ്യ ഗവർണർ മുഹമ്മദ് ദാവൂദ് മുസമ്മിൽ കാര്യാലയത്തിലെ രണ്ടാം നിലയിലുള്ളപ്പോഴാണ് സ്ഫോടനം ഉണ്ടായത്. ചാവേർ എങ്ങനെയാണ് അവിടെ എത്തിയത് എന്നതിനെ സംബന്ധിച്ച വിവരം ഇപ്പോഴും നിഗൂഢമാണെന്നും ബൽഖിന്റെ പൊലീസ് വക്താവ് ആസിഫ് വസീരി പറഞ്ഞു.

2021-ൽ അഫ്ഗാന്റെ അധികാരം പിടിച്ചടക്കിയ ശേഷം താലിബാന്റെ നിരവധി ഉദ്യോഗസ്ഥർ കൊല്ലപ്പെടുകയുണ്ടായി. കഴിഞ്ഞ വർഷം മുസമ്മിൽ കിഴക്കൻ പ്രവിശ്യയിലെ ഗവർണറായിരുന്നു. അന്ന് ഭരണകൂടത്തിനെതിരെ പോരാടുന്നഇസ്ലാമിക് സ്റ്റേറ്റിനെതിരെ കടുത്ത നിലപാടാണ് മുസമ്മിൽ എടുത്തിരുന്നത്.
അഫ്ഗാനിസ്ഥാന്റെ ഭരണം താലിബാൻ ഏറ്റെടുത്തോടെ രാജ്യം കലാപഭൂമിയായിമാറി. താലിബാൻ ചുമത്തിയ കടുത്ത നിയമങ്ങളിൽ പൊറുതി മുട്ടിയ അഫ്ഗാനികൾ പൊതുനിരത്തിലിറങ്ങി ഭരണകൂടത്തിനെതിരെ പ്രതിഷേധിച്ചു.

അധികാരം പിടിച്ചടക്കിയതിനുശേഷം സ്ത്രീകളുടെ അടിസ്ഥാന അവകാശങ്ങൾ നിഷേധിക്കുന്ന നിലപാടാണ് താലിബാൻ ഭരണകൂടം സ്വീകരിച്ചിട്ടുള്ളത്. ആദ്യം സർവ്വകലാശാല വിദ്യാഭ്യാസം വിലക്കിയ താലിബാൻ പിന്നീട് സെക്കൻഡറി
വിദ്യാഭ്യാസത്തിനും വിലക്ക് ഏർപ്പെടുത്തി. കൂടാതെ രാജ്യത്ത് പ്രവർത്തിച്ചുകൊണ്ടിരുന്ന എൻജിഒ കളിലെ വിവിധ വനിതാ ജീവനക്കാർക്കും തൊഴിൽ വിലക്ക് ഏർപ്പെടുത്തി. ഈ കടുത്ത നിലപാടിൽ അമർഷം പൂണ്ട സ്ത്രീകൾ നിരത്തിലിറങ്ങി സർക്കാരിനെതിരെവനിതാ ദിനത്തിൽ മുദ്രാവാക്യം വിളിച്ചിരുന്നു.

 

 

Tags: Afghanistansuicide attack
Share
Tweet
SendShare

More News from this section

’35 നേതാക്കള്‍ വന്നാലും ആദ്യം മോദി’; ട്രംപിന്റെ മുന്‍ഗണന വ്യക്തമാക്കി യുഎസ് അംബാസഡര്‍

10 ദിവസം തുരങ്കത്തിനുള്ളില്‍; ഒടുവില്‍ അത്ഭുത രക്ഷ, നേപ്പാളില്‍ രണ്ട് എഞ്ചിനീയര്‍മാരെ ജീവനോടെ പുറത്തെത്തിച്ചു

കോടികളുടെ ഐസ്ക്രീം ബിസിനസ് ഉപേക്ഷിച്ച് കാട്ടിലേക്ക്; ബ്രോക്കർമാർക്ക് കമ്മീഷനായി 1.5 കോടി നൽകും; സന്യാസം സ്വീകരിക്കാൻ സംരംഭകൻ തയ്യാറെടുക്കുന്നു

നേപ്പാളിന് പിന്നാലെ ടിബറ്റിലും ഭൂചലനം; 5.0 തീവ്രത, പുതിയ പ്രളയ മുന്നറിയിപ്പും

ഹോർമുസ് കടലിടുക്കിന്റെ പേര് ‘ട്രംപ് കടലിടുക്ക്’ എന്നാക്കണം; സ്ഥലം യുഎസ് നിയന്ത്രണത്തിലാണെന്ന് ട്രംപിന്റെ അവകാശവാദം, ഇറാനെതിരായ ആക്രമണത്തിന് പിന്നാലെ പ്രഖ്യാപനം

ഹോർമുസിൽ അമേരിക്കയുടെ വമ്പൻ സൈനിക നീക്കം; 1.8 കോടി ബാരൽ എണ്ണയുമായി 40 കപ്പലുകൾ സുരക്ഷിതമായി കടലിടുക്ക് കടന്നു; 60 ഇറാൻ കേന്ദ്രങ്ങളിൽ ആക്രമണം

Latest News

പാലക്കാട് ഡിവിഷനിൽ ട്രെയിൻ സർവീസുകളിൽ മാറ്റം; ചിലത് റദ്ദാക്കി, നിരവധി ട്രെയിനുകൾ വൈകും

ജപ്പാനില്‍ ചരിത്രം കുറിക്കാന്‍ ഇന്ത്യ; സെപ്റ്റംബര്‍ 22ന് ഏകദിന ടി20, ഏഷ്യന്‍ ഗെയിംസിന് മുന്നോടിയായി വമ്പന്‍ പോരാട്ടം

കെസിഎല്‍ ഫൈനലിന് ആവേശം പകരാന്‍ സിത്താരയുടെ സംഗീതവിരുന്ന്

നേപ്പാള്‍ പ്രളയം: 275 ഇന്ത്യക്കാരെക്കുറിച്ച് ഇനിയും വിവരമില്ല; 166 പേരെ രക്ഷിച്ചതായി വിദേശകാര്യ മന്ത്രാലയം

ഫുക്കറ്റ്-ഡല്‍ഹി വിമാനത്തില്‍ 300 അടി ഉയരം കുറഞ്ഞ സംഭവം; ലഹരി പരിശോധനയില്‍ പരാജയപ്പെട്ട പൈലറ്റിനെ എയര്‍ ഇന്ത്യ പുറത്താക്കി

ഇന്ത്യയിലേക്ക് നുഴഞ്ഞുകയറല്‍; അമേരിക്കന്‍ പൗരനും ആറ് ഉക്രേനിയന്‍ പൗരന്മാര്‍ക്കും ഭീകരബന്ധമെന്ന് എന്‍ഐഎ

ബുദ്ഗാമില്‍ ഭീകരവിരുദ്ധ ഓപ്പറേഷന്‍; ഒരു ഭീകരനെ വധിച്ചതായി ഉദ്യോഗസ്ഥര്‍, തിരച്ചില്‍ തുടരുന്നു

ഏറ്റുമാനൂരില്‍ ടൂറിസ്റ്റ് ബസുകള്‍ കൂട്ടിയിടിച്ചു; വിദ്യാര്‍ഥികള്‍ക്ക് നിസാര പരിക്ക്

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies