എറണാകുളം: ടോറസ് ലോറി വാഹന ഷോറൂമിലേക്ക് ഇടിച്ച് കയറി അപകടം. മൂവാറ്റുപുഴ കടാതിയിലാണ് സംഭവം.വാഹനത്തിലുണ്ടായിരുന്ന രണ്ട് ജീവനക്കാർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
മൂവാറ്റുപുഴ ഭാഗത്തുനിന്നും മെറ്റലുമായി കോലഞ്ചേരി ഭാഗത്തേക്ക് പോവുകയായിരുന്ന ടോറസ് ലോറിയാണ് നിയന്ത്രണം വിട്ട് കടാതിയിലെ ഇരുചക്ര വാഹന ഷോറൂമിലേക്ക് ഇടിച്ചുകയറി മറിഞ്ഞത്. അപകടത്തെ തുടർന്ന് ഏഴ് ഇരുചക്രവാഹനങ്ങൾക്കും ടെസ്റ്റ് ഡ്രൈവിന് ഉപയോഗിക്കുന്ന കാറിനും കേടുപാടുകൾ സംഭവിച്ചു.
Comments