കോഴിക്കോട്: പോക്സോ കേസിൽ പ്രതിയായ യുവതി പിടിയിൽ. എലത്തൂർ ചെറുകുളം സ്വദേശിനി ജെസ്നയാണ് അറസ്റ്റിലായത്. രണ്ട് മാസം ഒളിവിൽ കഴിഞ്ഞതിന് പിന്നാലെയാണ് 22-കാരി പിടിയിലായത്. വിദേശത്ത് നിന്ന് നാട്ടിലെത്തിയതിന് പിന്നാലെയാണ് പോലീസ് അറസ്റ്റ് ചെയ്തത്.
ജെസ്ന പീഡിപ്പിച്ചതായുള്ള പതിനഞ്ചുകാരിയുടെ പരാതിയിൽ കഴിഞ്ഞ ഡിസംബർ 29-നാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് ദിവസം മുൻപാണ് യുവതി നാട്ടിലെത്തിയതായി പോലീസിന് വിവരം ലഭിച്ചത്. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇവർ പിടിയിലായത്.
Comments