കൊല്ലം: മുഖത്തല മുരാരി ക്ഷേത്രത്തിൽ നടമറച്ച് സ്ഥാപിച്ച എംവി ഗോവിന്ദന്റെ കട്ടൗട്ട് സിപിഎം പ്രവർത്തകർ എടുത്തുമാറ്റി. കട്ടൗട്ട് സ്ഥാപിച്ചതിന് പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നിരുന്നു. ഇതിന് പിന്നാലെയാണ് കഴിഞ്ഞ ദിവസം അർദ്ധരാത്രിയോടെയാണ് ഫ്ളക്സ് നീക്കം ചെയ്തത്.
വ്യാഴാഴ്ച അർദ്ധരാത്രിയോടെയാണ് കൊല്ലം മുഖത്തല മുരാരി ക്ഷേത്രത്തിന് മുന്നിലെ ഹൈമാസ്റ്റ് ലൈറ്റിൽ സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് അഭിവാദ്യം അറിയിച്ചുകൊണ്ടുള്ള കട്ടൗട്ട് പ്രത്യക്ഷപ്പെട്ടത്. പിന്നാലെ പ്രതിഷേധവുമായി വിശ്വാസികൾ രംഗത്തുവന്നു. തുടർന്ന് കഴിഞ്ഞ ദിവസം രാത്രിയോടെ സിപിഎം പ്രവർത്തകർ കട്ടൗട്ട് നീക്കം ചെയ്യുകയായിരുന്നു.
കട്ടൗട്ട് സ്ഥാപിക്കുന്നതിന്റെയും നീക്കംചെയ്യുന്നതിന്റെയും വീഡിയോകൾ സാമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു.
Comments