രാഷ്ട്രീയ പ്രവേശനം വേണ്ടെന്ന് വച്ചതിന് തക്കതായ കാരണമുണ്ട്; വെളിപ്പെടുത്തി രജനീകാന്ത്
Sunday, October 18 2026
  • Careers
  • About Us
  • Contact Us
Janam TV
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
  • ‌
  • News
    • Kerala
    • India
    • World
    • Gulf
    • USA
  • Sports
    • Cricket
    • Football
    • Tennis
    • Badminton
  • Defence
  • Entertainment
  • Business
  • Life
    • Food
    • Health
    • Lifestyle
  • Culture
    • Astrology
    • Spirituality
    • Temple
  • Matrimony
  • ‌
    • Tech
    • Vehicle
    • Columns
    • Special
    • Travel
    • Variety
    • Viral
    • Pet
    • Science
    • Education
    • Career
  • Videos
  • Live TV
  • Search
Janam TV
| live
  • News
  • Sports
  • Matrimony
  • Entertainment
Home Life Health

രാഷ്‌ട്രീയ പ്രവേശനം വേണ്ടെന്ന് വച്ചതിന് തക്കതായ കാരണമുണ്ട്; വെളിപ്പെടുത്തി രജനീകാന്ത്

ജനം വെബ്‌ഡെസ്ക്byജനം വെബ്‌ഡെസ്ക്
Mar 12, 2023, 06:12 pm IST
Facebook
Twitter
WhatsAppTelegram

ചെന്നൈ: രാഷ്‌ട്രീയ ജീവിതത്തിലേക്ക് പ്രവേശിക്കാതിരിക്കാനുള്ള യഥാർത്ഥ കാരണം വെളിപ്പെടുത്തി നടൻ രജനീകാന്ത്. ശനിയാഴ്ച ചെന്നൈയിൽ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തതിന് പിന്നാലെ മാദ്ധ്യമങ്ങളെ കാണവെയാണ് അദ്ദേഹം ഇക്കാര്യം വെളിപ്പെടുത്തിയത്.

രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കാനായി ഒരുങ്ങിയപ്പോൾ അപ്രതീക്ഷിതമായി കൊറോണയുടെ രണ്ടാം തരംഗം രാജ്യത്ത് സംഭവിച്ചു. ആ ഘട്ടത്തിൽ തനിക്ക് ഇമ്യൂണോ സപ്രസന്റ് മരുന്നുകൾ കഴിക്കേണ്ടി വന്നു. ഡോക്ടറോട് താൻ സംസാരിച്ചു. രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങണമോ വേണ്ടയോ എന്ന തീരുമാനത്തിൽ ഇടപെടാനാകില്ലെന്ന് ഡോക്ടർ വ്യക്തമാക്കി. എന്നാൽ ഡോക്ടർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. രണ്ടാം തരംഗം തുടങ്ങിയ സാഹര്യത്തിൽ തനിക്ക് ജനങ്ങളുടെ അടുത്ത് പോയി, ഇടപഴകി പ്രചാരണം നടത്താൻ സാധിക്കില്ല. തിരഞ്ഞെടുപ്പ് ദിവസമാണെങ്കിൽ അതിനോടകം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.

തന്നെ ഏറെകാലമായി ചികിത്സിക്കുന്ന പേഴ്‌സണൽ ഡോക്ടർ എന്നുള്ള നിലയ്‌ക്ക് തിരഞ്ഞെടുപ്പിന് വേണ്ടിയുള്ള പ്രചാരണങ്ങൾ അദ്ദേഹം തനിക്ക് വിലക്കി. രാഷ്‌ട്രീയത്തിൽ പ്രവേശിച്ചേ തീരൂവെന്നാണെങ്കിൽ ജനങ്ങളിൽ നിന്നും പത്തടി ദൂരം അകലം പാലിക്കുകയും സദാസമയം മാസ്‌ക് ധരിക്കുകയും വേണം. ഈ നിബന്ധന അനുസരിക്കാൻ തയ്യാറാണെങ്കിൽ രാഷ്‌ട്രീയത്തിലേക്ക് ഇറങ്ങിക്കോളൂവെന്ന് ഡോക്ടർ നിർദേശിച്ചു.

പ്രചാരണത്തിന്റെ ഭാഗമായി വാഹനത്തിൽ കയറി നിന്നാലും ജനക്കൂട്ടത്തിന് ഇടയിലെത്തിയാൽ അവർ തന്നോട് മാസ്‌ക് മാറ്റാൻ ആവശ്യപ്പെടും. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ കഴിയാതെ വരികയും ചെയ്യുമെന്ന് താൻ തിരിച്ചറിഞ്ഞു. എന്നാൽ ഇത് മനസിൽ കണ്ട് നീങ്ങിയാൽ രാഷ്‌ട്രീയത്തെ താൻ ഭയക്കുന്നു എന്നായിരിക്കും ആളുകൾ പറയുക. അപ്പോൾ തന്റെ പ്രശസ്തിക്ക് കോട്ടം വരില്ലേയെന്ന് ചിന്തിച്ചു.

ഇക്കാര്യങ്ങളെല്ലാം ഡോക്ടറോട് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ വീണ്ടുമുപദേശിച്ചു. മാദ്ധ്യമങ്ങളും ആരാധകരും എന്ത് പറയുമെന്നോർത്ത് വിഷമിക്കേണ്ടെന്നായിരുന്നു ഡോക്ടറുടെ നിർദേശം. കാരണം ആരോഗ്യമെന്നത് തന്റേത് മാത്രമാണ്. താനൊരിക്കലും അതിന് വേണ്ടി കള്ളം പറയുന്നില്ലെന്ന് ഓർക്കണമെന്നും ഡോക്ടർ പറഞ്ഞു. ഇതോടെയാണ് രാഷ്‌ട്രീയത്തിലേക്ക് പ്രവേശിക്കുന്നില്ലെന്ന് താൻ തുറന്നുപറഞ്ഞതെന്ന് രജനീകാന്ത് വ്യക്തമാക്കി.

Tags: politicsRajinikanth
Share
Tweet
SendShare

More News from this section

കോളജ് ആഘോഷത്തിനിടെ ലൈറ്റിങ് സ്റ്റാന്‍ഡ് തകര്‍ന്നുവീണ് അപകടം; ഒന്നാം വര്‍ഷ വിദ്യാര്‍ഥിനിക്ക് ദാരുണാന്ത്യം, 14 പേര്‍ക്ക് പരിക്ക്

ക്ഷേത്രദര്‍ശനത്തിന് പോയ ഭക്തര്‍ക്കിടയിലേക്ക് ട്രക്ക് പാഞ്ഞുകയറി; 13 മരണം, 39 പേര്‍ക്ക് പരിക്ക്

കൊല്‍ക്കത്തയില്‍ ദുര്‍ഗാപൂജ പന്തലില്‍ തിക്കിലും തിരക്കിലും പെട്ട് 19 മരണം; 25 പേര്‍ക്ക് പരിക്ക്

ഇന്ത്യയുടെ വളര്‍ച്ച കുതിക്കുന്നു; അഞ്ച് വര്‍ഷത്തെ ശരാശരി വളര്‍ച്ച 7.83 ശതമാനമെന്ന് സാമ്പത്തിക വിദഗ്ധന്‍

‘ജീവന്‍ നഷ്ടപ്പെടുമെന്ന് ഭയന്നു’; വിമാനത്തിനുള്ളിലെ ആക്രമണത്തിന്റെ നടുക്കുന്ന അനുഭവം വെളിപ്പെടുത്തി പൈലറ്റ്

ആറുമാസം വരെയുള്ള കുഞ്ഞുങ്ങളുടെ ഭക്ഷണത്തില്‍ പഞ്ചസാര വേണ്ട; പുതിയ ഭേദഗതിയുമായി എഫ്എസ്എസ്എഐ

Latest News

കട്ടിലില്‍നിന്ന് വീണതല്ല, മര്‍ദനമേറ്റത്; കേരള കോണ്‍ഗ്രസ് (സ്‌കറിയ) നേതാവിന്റെ മരണത്തില്‍ മകന്‍ അറസ്റ്റില്‍

ഡോ. പ്രൊഫ. ബി. മധുസൂദനക്കുറുപ്പ് അന്തരിച്ചു

വിലക്കയറ്റത്തിനെതിരെ ഫ്രാന്‍സില്‍ ജനരോഷം; പ്രതിഷേധം അക്രമാസക്തം; 1,200ലധികം പേര്‍ അറസ്റ്റില്‍, 60 പോലീസുകാര്‍ക്ക് പരിക്ക്

സൗദിയെ ലക്ഷ്യമിട്ട് വീണ്ടും ഡ്രോണ്‍ ആക്രമണം; നാല് ഡ്രോണുകള്‍ തകര്‍ത്തു; ഹൂതികളുടെ മിസൈല്‍ കേന്ദ്രങ്ങളും തകര്‍ത്ത് പ്രതിരോധസേന

കേരളത്തില്‍ മഴ മുന്നറിയിപ്പ്: അഞ്ച് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്; ഇടിമിന്നലിനും സാധ്യത

രേഖകളില്ലാതെ കേരളത്തില്‍ താമസം; ബംഗ്ലാദേശ് സ്വദേശി പന്തീരാങ്കാവ് പോലീസിന്റെ പിടിയില്‍

കേരളത്തിന്റെ പുതിയ ഗവര്‍ണറായി ഓംപ്രകാശ് മാഥൂര്‍ 23ന് സത്യപ്രതിജ്ഞ ചെയ്യും

ശബരിമല മേല്‍ശാന്തിയായി സുബ്രഹ്‌മണ്യന്‍ നമ്പൂതിരി; മാളികപ്പുറത്ത് എ. ദാമോദരന്‍ നമ്പൂതിരി

  • About
  • Contact
  • Privacy
  • Terms

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies

  • Home
  • News
    • Kerala
    • India
    • Gulf
    • USA
    • World
    • Maharashtra
  • Defence
  • Sports
  • Live TV
  • Entertainment
  • Matrimony
  • Columns
  • Special
  • Business
  • Tech
  • Culture
  • Vehicle
  • Life
  • Travel
  • Viral
  • Variety
  • Science
  • Education
  • Career
  • Pet
  • Janam Apps
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Janam Multimedia Limited.
Tech-enabled by Ananthapuri Technologies