ബെംഗളൂരു: രാജ്യത്തെ അടിസ്ഥാനസൗകര്യ വികസനം ജനജീവിതം ഏളുപ്പത്തിലാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കർണ്ണാടകയിലെ മാണ്ഡ്യയിലെ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. പ്രധാനമന്ത്രിയ്ക്ക് കർണ്ണാടയിൽ വലിയ സ്വീകരണമാണ് ലഭിച്ചത്.
കഴിഞ്ഞ ദിവസം എക്സ്പ്രസ്വേയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. ഈ ചിത്രങ്ങൾ കണ്ട യുവാക്കൾ രാജ്യത്തിന്റെ വളർച്ചയിൽ അഭിമാനംകൊള്ളും.
ഇത്തരം പദ്ധതികൾ കർണ്ണാടകയിൽ സാമ്പത്തിക മേഖലയെ കൂടുതൽ കരുത്തുറ്റതാക്കിമാറ്റും. ഈ വർഷത്തെ ബജറ്റിൽ അടിസ്ഥാനസൗകര്യങ്ങൾക്കായി 10-ലക്ഷം കോടി രൂപ വകയിരുത്തിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു.
എക്സ്പ്രസ്വേ സഞ്ചരിക്കുന്ന രാംനഗർ മുതൽ മാണ്ഡ്യ വരെയുള്ള സ്ഥലങ്ങളിൽ ടൂറിസം മേഖലയുടെ സാധ്യതയും വർദ്ധിക്കും. ഒട്ടനവധി പദ്ധതികളിലൂടെ കർണാണാടക ഇന്ന് മാറ്റത്തിന്റെ വക്കിലാണെന്നും അദ്ദേഹം കൂട്ടിചേർത്തു.
Comments