ഇസ്ലാമാബാദ്: കോടതി നിർദേശത്തെ തുടർന്ന് മുൻ പാക് പ്രധാനമന്ത്രി ഇമ്രാൻ ഖാനെ ഉടൻ അറ്സറ്റ് ചെയുമെന്ന് റിപ്പോർട്ട്. ഇസ്ലാമാബാദ് സെഷൻസ് കോടതിയാണ് വനിതാ ജഡ്ജിയെ ഭീഷണിപ്പെടുത്തിയ സംഭവത്തിലാണ് ജാമ്യമില്ലാ വകുപ്പ് പ്രകാരമുള്ള അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചിരിക്കുന്നത്.
ഖാതൂൻ ജഡ്ജ് സെബാ ചൗധരിയെ ഭീഷണി സംഭവത്തിലാണ് നടപടി. ഇമ്രാനെ വരുന്ന 24 മണിക്കൂറിനുള്ളിൽ അറസ്റ്റ് ചെയ്യുമെന്നാണ് മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. സംഭവത്തിൽ ഇസ്ലാമാബാദ് ലാഹോർ പോലീസ് സംയുക്തമായാണ് ഇമ്രാനെ അറസ്റ്റ് ചെയ്യാനുള്ള നീക്കങ്ങൽ നടത്തുന്നത്.
തോഷ്ഖാന കേസുമായി ബന്ധപ്പെട്ട് നിലവിൽ ഇമ്രാനെതിരെ അറസ്റ്റ് വാറണ്ടുണ്ട്. അറസ്റ്റു ചെയ്യാൻ പോലീസ് എത്തിയിരുന്നെങ്കിലും വസതിയിൽ ഇല്ലെന്ന് പറഞ്ഞതോടെ മടങ്ങുകയായിരുന്നു. തോഷഖാന കേസിൽ ഇമ്രാന്റെ ജാമ്യമില്ലാ അറസ്റ്റ് വാറണ്ട് നേരത്തെ ജില്ലാ സെഷൻസ് കോടതി പുനഃസ്ഥാപിച്ചിരുന്നു.
Comments