ചങ്ങനാശ്ശേരി: കാറും ലോറിയും ഓട്ടോറിക്ഷയും ബൈക്കും കൂട്ടിയിടിച്ച് വാഴൂർ റോഡിൽ വൻ അപകടം. ചങ്ങനാശ്ശേരി വാഴൂർ റോഡിൽ നടന്ന അപകടത്തിൽ കാറിൽ സഞ്ചരിച്ച യുവതി മരണപ്പെട്ടു. കഴിഞ്ഞ ദിവസം ഉച്ചയ്‌ക്കാണ് അപകടം സംഭവിച്ചത്.
കുവൈത്തിൽ നഴ്സായ ജെസ്റ്റി റോസ് ആന്റണി (40) ആണ് മരിച്ചത്. ജെസിൻ (42), മക്കളായ ജൊവാൻ ജെസിൻ ജോൺ (10), ജോന റോസ് ജെസിൻ (6), ബൈക്കിൽ സഞ്ചരിച്ചിരുന്ന കിടങ്ങറ പെരുമ്പറയിൽ ജെറിൻ റെജി (27), ഓട്ടോ ഡ്രൈവർ മാടപ്പള്ളി അമര വലിയപറമ്പിൽ രാജേഷ് വി.നായർ (47), ഓട്ടോ യാത്രക്കാരി മാടപ്പള്ളി കുന്നുങ്കൽ അഞ്ജലി സുശീലൻ (27) എന്നിവർക്കാണു പരുക്കേറ്റത്. രണ്ടാഴ്ച മുമ്പ് കുവൈത്തിൽ ജോലി ചെയ്തിരുന്ന ജെസിനും കുടുംബവും അവധിക്ക് നാട്ടിലെത്തിയതാണ്.
വാഴൂർ പൂവത്തുംമൂട് എന്ന സ്ഥലത്ത് വച്ചാണ് ഇവർ സഞ്ചരിച്ചിരുന്ന സ്വിഫ്റ്റ് കാറിൽ എതിരെ വന്ന ബൈക്ക് ഇടിക്കുകയായിരുന്നു. തുടർന്ന് നിയന്ത്രണം നഷ്ടമായ കാർ ഓട്ടോയിലും ഇടിച്ചു.അപകടത്തിൽ ജസ്റ്റിയുടെ ഭർത്താവ് ജസ്വിൻ ജോൺ, മക്കളായ ജോവാൻ, ജോവാന എന്നിവർക്കും ബൈക്കിലും ഓട്ടോയിലും സഞ്ചരിച്ചിരുന്നവർക്കും പരിക്കുണ്ട്. കോ ഡ്രൈവർ സീറ്റിൽ ഇരിക്കുകയായിരുന്ന ജസ്റ്റിയുടെ വശത്തുള്ള ഡോറിൽ അമിതവേഗതയിൽ വന്ന സൂപ്പർ ബൈക്ക് ഇടിച്ചുകയറുകയായിരുന്നു എന്നാണ് പ്രാഥമികനിഗമനം.
Comments