കോഴിക്കോട്: കൽപ്പള്ളിയിൽ സ്കൂട്ടറും ബസും കൂട്ടിയിടിച്ച് അപകടം. സ്കൂട്ടർ യാത്രക്കാരൻ മരിച്ചു. നിരവധി പേർക്ക പരിക്കേറ്റു, ഇന്ന് രാവിലെ പത്തരയ്ക്കാണ് സംഭവം നടന്നത്.
കോഴിക്കോട് നിന്ന് മാവൂരിലേക്ക് പോവുകയായിരുന്ന സ്വകാര്യ ബസാണ് അപകടത്തിൽ പെട്ടത്. എതിരെ വന്ന സ്കൂട്ടറിൽ ഇടിച്ച ബസ് ഏറെ താഴ്ചയിലേക്ക് അറിയുകയായിരുന്നു. സ്കൂട്ടർ യാത്രക്കാരനായ മാവൂർ അടുവാട് സ്വദേശി അർജുൻ സുധീർ ആണ് മരിച്ചത്. നിരവധിപേർക്ക് പരിക്കേറ്റു. ഒരു ബസ് യാത്രക്കാരന്റെ നില അതീവ ഗുരുതരമാണ്.
Comments